ചാത്തന്നൂര്‍: മാതാപിതാക്കളില്‍ നിന്നും പകര്‍ന്ന് കിട്ടിയ യോഗ ജീവചര്യയാക്കി മാറ്റി കൃഷ്ണഭദ്ര. ഒപ്പം മറ്റുള്ളവര്‍ക്കും പകര്‍ന്ന് നല്‍കുകയാണ് ഇ കൊച്ചുമിടുക്കി. ശ്രീരാമപുരം ബാലഗോകുലത്തിലൂടെയും കൃഷ്ണഭദ്ര പഠിക്കുന്ന ശ്രീരാമ വിദ്യാനികേതനിലെയും സഹപാഠികള്‍ക്കും മാതാപിതാക്കളില്‍ നിന്നും യോഗ ക്ലാസുകളിലൂടെയും കിട്ടിയ അറിവ് പകര്‍ന്നു നല്‍കുകയാണ് കൃഷ്ണഭദ്ര.
കല്ലുവാതുക്കല്‍ ശ്രീരാമപുരത്തെ അറിയപ്പെടുന്ന യോഗാദമ്പതികളായിരുന്ന അനീഷും അവിതയുമാണ് കൃഷ്ണഭദ്രയുടെ അച്ഛനമ്മമാര്‍. ആരോഗ്യമുള്ള മനസിനും ശരീരത്തിനുമായി അവര്‍ കാട്ടിക്കൊടുത്ത വഴിയിലൂടെയാണ് അവള് സഞ്ചരിക്കുന്നത്.
നാല് വര്‍ഷം മുമ്പ് കൊട്ടിയത്തുണ്ടായ വാഹനാപകടത്തിലാണ് അനീഷും ഭാര്യ അവിതയും മരണപ്പെട്ടത്. അനീഷ് സ്വന്തം വീട്ടില്‍ സ്ഥാപിച്ച പതഞ്ജലി യോഗവിദ്യാകേന്ദ്രം ഇന്നും നിരവധി പേര്‍ക്ക് യോഗ സംബന്ധിച്ച സൗജന്യവിദ്യാഭ്യാസം നല്കുന്നു. പ്രായഭേദമന്യ നിരവധി പേര് ഇവിടെ യോഗ അഭ്യസിക്കാന്‍ എത്തുന്നു.
ഇവരുടെ പേരിലുള്ള അനീഷ് – അവിത സ്മാരക സേവാസമിതിക്കാണ് കേന്ദ്രത്തിന്റെ ചുമതല. സ്വജീവിതം യോഗയുടെ പ്രചാരണത്തിന് നീക്കിവച്ച ഈ യുവദമ്പതികളെ അവിചാരിതമായാണ് വാഹനാപകടത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുത്തത്. യോഗ ക്ലാസ്സ് എടുക്കുന്നതിനായി പോകുമ്പോള്‍ കൊട്ടിയത്ത് വച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ മരിക്കുന്നത്.
ശ്രീരാമപുരത്തുകാര് ഇന്ന് ഈ യോഗദമ്പതികളെ ഓര്‍ക്കുന്നത് കൃഷ്ണഭദ്രയിലൂടെയാണ്. വെളുപ്പിനെ എഴുന്നേറ്റ് സൂര്യനമസ്കാരത്തിലൂടെ കൃഷ്ണഭദ്രയ്ക്ക് ഒരു ദിനം തുടങ്ങുന്നു. ശ്രീരാമപുരം വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: