കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 25 ഡിവിഷനില്‍പ്പെട്ട പറമ്പില്ലത്ത് മണക്കുളങ്ങര റോഡ് മഴ പെയ്ത് ചളിക്കുളമായി സഞ്ചാരയോഗ്യമല്ലാതായതോടെ നാട്ടുകാര്‍ ദുരിതത്തില്‍. പ്രശ്നം പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഫണ്ടില്ലന്ന് പറഞ്ഞ് കൈയൊഴിയുകയാണ് കൗണ്‍സിലര്‍ ചെയ്യുന്നത്. റോഡിന് സമീപത്തുള്ള എടക്കണ്ടി ഗോപാലന്റെ വീട്ടിലെ കിണറ്റില്‍ ചളിവെള്ളം കയറി മലിനമായിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്നപരിഹാരത്തിനു വേണ്ടി സമീപവാസികളോടൊപ്പം നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്കി. പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി മണ്ഡലം സെക്രട്ടറി വി.കെ. മുകുന്ദന്, വി.കെ. ഷാജി, ഒ. മാധവന്, രംജിത്, വീനസ്, മിഥുന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: