ഉപ്പുതറ: ജന്മനാ ഒരു വൃക്കയില്ലാത്ത നാല് വയസുകാരന് മഹിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി ഒബിസി മോര്‍ച്ച ജില്ലാ സമിതി. ഉപ്പുതറ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍പ്പെട്ട അര്ജുന് മലയില്‍ കീരന്തറയില് കെ.ജി. രാജന്റെ മൂന്ന് മക്കളില്‍ ഇളയ ആളാണ് മഹി.
പിന്നോക്ക വിഭാഗത്തില്‍ പെട്ട രാജന് 8 വര്‍ഷം മുന്‍പ് നടന്ന വാഹനാപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു. പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയില്‍ വൈദ്യുതിയോ, ശുചിമുറിയോ, കുടിവെള്ളമോ എന്തിന് നിത്യ വൃത്തിക്ക് ആഹാര സാധനങ്ങള്‍ പോലുമില്ല.
ബിജെപിയുടെ മഹാ സമ്പര്‍ക്കത്തിന്റെ ഭാഗമായി അര്ജുന് മലയിലെത്തിയ ഒബിസി മോര്‍ച്ചയാണ് ജീവിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാത്ത രാജന്റെ കുടുംബത്തെ കണ്ട് മുട്ടിയത്. കൂലി പണി ചെയ്ത് ജീവിച്ചുവന്ന ഈ കുടുംബം ദയനീയ അവസ്ഥ അറിഞ്ഞാണ് പിന്നാലെ നേതാക്കള്‍ സ്ഥലത്തെത്തിയത്.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ വിഷമിക്കുന്ന കുട്ടികള്‍ക്ക് സഹായവുമായാണ് ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിയത്. വീട്ടിലേക്ക് ആവശ്യമായ പലചരക്ക് പലവൃജ്ഞന സാമഗ്രഹികളും പച്ചക്കറിയും വാങ്ങി നല്കി. കൂടാതെ ശുചിമുറി നിര്‍മ്മിക്കാനും വൈദ്യുതി കണക്ഷനെടുക്കാനും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ വൈദ്യുതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ജില്ല പ്രസിഡന്റ് പി. പ്രബീഷ് പറഞ്ഞു. വൈദ്യുതി ലഭിച്ചാല്‍ ടിവിയും ഡിടിഎച്ചും കുട്ടികള്‍ക്ക് എത്തിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
43 വര്‍ഷമായി ഇവിടെ ജനിച്ചു വളര്‍ന്ന ഈ കുടുംബത്തിന് നാളിതുവരെ സര്‍ക്കാരില്‍ നിന്നും യാതൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ല. നിരവധി തവണ പഞ്ചായത്തില്‍ വീടിന് അപേക്ഷ നല്‍കിയിട്ടും ഒന്നും ചെയ്തു കൊടുക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തത് പിന്നോക്ക വിഭാഗകാരോടുള്ള വെല്ലുവിളി ആണെന്നും.
പ്രബീഷ് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന്, പീരുമേട് മണ്ഡലം പ്രസിഡന്റ് കെ.കെ. ഷാജി, നേതാക്കന്മാരായ അശോകന് മഞ്ചിറ, അനൂപ് വള്ളക്കടവ്, സാബു മേരികുളം, സജി എസ്. എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: