തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജൂൺ 21നുള്ള അന്താരാഷ്ട്ര യോഗാദിനാചരണവും ഓൺലൈൻ പ്ലാറ്റ്ഫോം വഴി. യോഗാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടം 21 ന് രാവിലെ ഏഴിന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആൾക്കാർ ഈ ഓൺലൈൻ പരിപാടിയിൽ പങ്കുചേരും.
ദിനാചരപണത്തിന്റെ ഭാഗമായി പ്രഭാഷണം, യോഗ പരിശീലനം, എന്നിവയും ഉണ്ടാകും. അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി ജീവിതശൈലീ രോഗ പ്രതിരോധം ലക്ഷ്യമിട്ടുകൊണ്ട് നിരവധി ഓൺലൈൻ യോഗ പരിശീലന ക്ലാസുകൾ ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ, അനുബന്ധ സ്ഥാപനങ്ങൾ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അവരവരുടെ കുടുംബത്തോടൊപ്പം വീടുകളിൽ തന്നെ യോഗാഭ്യാസത്തിൽ പങ്ക്ചേരണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: