ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. സുരക്ഷാ സൈന്യം നടത്തിയ തിരിച്ചടിയില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമാണ് ഏറ്റുമുട്ടലുണ്ടായത്. 24 മണിക്കൂറിനിടെയാണ് ഇരു സ്ഥലങ്ങളിലും ആക്രമണമുണ്ടായത്. ഷോപിയാനില്‍ അഞ്ച് ഭീകരരും പാംപോറില്‍ മൂന്ന് ഭീകരരും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു.
അതേസമയം പാംപോറില്‍ സുരക്ഷാ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഭീകരര്‍ മുസ്ലിം പള്ളിക്കുള്ളില്‍ കയറി ഒളിച്ചു. സൈന്യത്തിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടതോടെയാണ് മറ്റ് ഭീകരര്‍ പള്ളിയില്‍ കയറി ഒളിച്ചത്. തുടര്‍ന്നുള്ള നീക്കം വെല്ലുവിളിയായതോടെ തന്ത്രപരമായി ഇവരെ പുറത്തെത്തിച്ച ശേഷമാണ് സൈന്യം ഭീകരരെ വെടിവെച്ച് വീഴ്ത്തിയത്.
ഷോപിയാന്‍, പാംപോര്‍ മേഖലകളില്‍ വ്യാഴാഴ്ച രാവിലെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. ഇരുപതിലധികം മണിക്കൂര്‍ കാത്തിരുന്നാണ് പള്ളിയിലൊളിച്ച ഭീകരരെ പുറത്തെത്തിച്ച് വധിച്ചത്.
പള്ളിക്കുള്ളില്‍ സ്ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ണീര്‍വാതകമാണ് ഉപയോഗിച്ചതെന്നും ഐജി വിജയ് കുമാര്‍ പറഞ്ഞു. കൂടാതെ പള്ളിക്കുള്ളില്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതെ കൃത്യതയോടെ കാര്യങ്ങള്‍ നടത്തിയതിന് മസ്ജിദ് കമ്മറ്റിക്കാര് ജില്ലാ പോലീസ് തലവന്‍ താഹിറിനെയും സൈന്യത്തെയും സിആര്‍പിഎഫിനെയും നന്ദി അറിയിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: