റോം: കരുത്തരായ യുവന്റസിനെ അട്ടിമറിച്ച് നാപ്പോളി കോപ്പ ഇറ്റാലിയ കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടിലേക്ക് നീണ്ട കാലശക്കളിയില് രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് നിലവിലെ സിരി എ ചാമ്പ്യന്മാരായ യുവന്റസിനെ നാപ്പോളി വീഴ്ത്തിയത്.
റോമിലെ ഒളിമ്പികോ സ്്റ്റേഡിയത്തില്‍ കാണികളെ ഒഴിവാക്കി നടത്തിയ ഫൈനലില്‍ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു. തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചത്.
യുവന്റസിന്റെ പ്രമുഖ താരങ്ങളായ പാവ്ലോ ഡിബാലയും ഡാനിലോയും ഷൂട്ടൗട്ടില്‍ പെനാല്‍റ്റി കിക്കുകള്‍ തുലച്ചു. തുടര്‍ന്ന് അര്‍ക്കഡിയൂസ് മിലിക്ക് സ്പോട്ട് കിക്ക് ഗോളാക്കി നാപ്പോളിയെ കിരീട വിജയത്തിലേക്ക്് ഉയര്‍ത്തി.
2014യുവനു ശേഷം നാപ്പോളിയുടെ ആദ്യ വമ്പന്‍ കിരീടമാണിത്. കഴിഞ്ഞ ഡിസംബറില്‍ കാര്‍ലോ ആന്‍സിലോട്ടിക്ക് പകരക്കാരനായി നാപ്പോളിയുടെ പരിശീലകനായി ചുമതലയേറ്റ ജെന്നാരോ ഗറ്റൂസോയുടെ ആദ്യ കിരീടമാണിത്.
മത്സരത്തിലുടനീളം നാപ്പോളിയാണ് ആധിപത്യം പുലര്‍ത്തിയത്. തുടക്കത്തില്‍ അവര്ക്ക്് ഗോള്‍ നേടാന്‍ അവസരവും കിട്ടി. പക്ഷെ നാപ്പോളി ഗോളി ബഫണ് അവര്‍ക്ക് വിലങ്ങ് തടിയായി.
സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പാവ്ലോ ഡിബാലയും നിറം മങ്ങിയതാണ് യുവന്റസിന് തിരിച്ചടിയായത്. എസി മിലാനെതിരായ സെമിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റൊണാള്‍ഡോ കലാശപ്പോരാട്ടത്തിന്റെ ആറാം മിനിറ്റില്‍ ഗോള്‍ നേടാന്‍ കിട്ടിയ അവസരവും തുലച്ചു.
അതേസമയം യുവന്റസ് ഗോളി ബഫണ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ ഒട്ടേറെ സേവുകള്‍ നടത്തി. അവസാന നിമിഷം ഗോള്‍ എന്ന്് ഉറപ്പിച്ച നാപ്പോളി താരം മാക്സിമോവിച്ചിന്റെ ഷോട്ട് രക്ഷപ്പെടുത്തിയാണ് ബഫണ് മത്സരം ഷൂ്ട്ടൗട്ടിലേക്ക് നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: