ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിജെപി ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കൊറോണയുടെ മറവില്‍ സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് നടത്തിയ അഴിമതിയില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.
നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സാധാരണ വിലയില്‍ നിന്നും മൂന്നിരട്ടിയിലധികം വില നല്‍കിയാണ് സാമഗ്രികള്‍ വാങ്ങിയത്. 100 മില്ലി സാനിറ്റൈസറിന് 50 രൂപയില്‍ കൂടുതല്‍ വില നല്കി വാങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ മറികടന്ന് 100 മില്ലിയുടെ 300 കുപ്പി സാനിറ്റൈസര്‍ വാങ്ങിയത് 146 രൂപ നിരക്കിലും, 60 രൂപയുടെ 500 ഗ്ലൗസിന് 170 രൂപ നിരക്കിലും വാങ്ങി വന്‍ അഴിമതി നടത്തിയിട്ടുള്ളത്.
മാര്‍ക്കറ്റില്‍ നിന്നും റീടെയില്‍ വിലയില്‍ വാങ്ങിയാല്‍ 40000 രൂപയ്ക്ക് ലഭിക്കേണ്ട സാമഗ്രികള്‍ ഒന്നര ലക്ഷത്തിനാണ് വാങ്ങിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോളജി വകുപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാധനങ്ങള്‍ നല്കിയ കടയില്‍ ഉദ്യോഗസ്ഥരെത്തി 100 മില്ലിയുടെ ഒരു കുപ്പി സാനിറ്റൈസര്‍ വാങ്ങിയതിന് 47 രൂപയാണ് ഈടാക്കിയത്.
ബില്ലും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളതാണ്. ഇതില്‍ 100 രൂപയുടെ വ്യത്യാസം കാണുന്നതായും കണ്ടെത്തി. കൊറോണയുമായി ബന്ധപ്പെട്ട് മുന്‍പും പഞ്ചായത്തിലെ അഴിമതിക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ധര്‍ണാ സമരത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് എസ.് മീനത്തേരില്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുധന് പള്ളിവിളാകത്ത്, ജനറല്‍ സെക്രട്ടറി ജയചന്ദ്രന്, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കെ. പാറയില്‍, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉത്തമന് പടിഞ്ഞാറെയില്‍, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: