കണ്ണൂര്‍: കൊറോണയുടെ മറവില്‍ പിണറായി വിജയന് കേരളത്തില്‍ രഹസ്യ അജണ്ട നടപ്പാക്കുകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്. കോവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ കൊള്ളയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ക്കുമെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് വാക്കുമാറ്റുകയായിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പ്രവാസികള്‍ കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉയര്‍ന്ന വൈദ്യുതി ചാര്‍ജ്ജ് ഈടാക്കി കേരളത്തില്‍ തീവെട്ടിക്കൊള്ളയാണ് നടപ്പിലാക്കുന്നത്. പ്രതിസന്ധിക്കാലത്ത് സാധാരണക്കാര്‍ എങ്ങിനെയാണ് ഉയര്‍ന്ന വൈദ്യുതി ബില്ല് അടക്കേണ്ടതെന്നറിയാതെ ഗതികേടിലാണ്. അതിരിപ്പപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ മുന്‍കയ്യെടുക്കുന്നതും അഴിമതിക്കുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. വിജയന് വട്ടിപ്രം, പി. ബാലകൃഷ്ണന് മാസ്റ്റര്‍, സി.പി. സംഗീത, വി.പി. സുരേന്ദ്രന്, സി.കെ. കുഞ്ഞികണ്ണന്‍, അഡ്വ: അര്‍ച്ചന, ഭാഗ്യശീലന്‍ ചാലാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: