പുല്‍പ്പള്ളി: കഴിഞ്ഞ പ്രളയസമയത്ത് വീട് പൂര്‍ണ്ണമായി നശിച്ച വിധവ തോണിക്കടവ് കൊന്നക്കല്‍ രാധ (65) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട് പൂര്‍ണ്ണമായി നശിച്ച് ഒരു വര്‍ഷം കഴിയാറായിട്ടും നഷ്ട പരിഹാരം ലഭിക്കാത്തതില്‍ മനംനൊന്താണ് സ്ത്രീ വീടിന് സമീപത്തെ വനത്തില്‍ തൂങ്ങി മരിച്ചതെന്ന് ആരോപണം.
കബനീനദിക്കരയില്‍ താമസിച്ചിരുന്ന ഇവരുടെ വീട് പൂര്‍ണ്ണമായി നശിക്കുകയും ഇതിനെത്തുടര്‍ന്ന് കൊളവള്ളിയിലുള്ള സന്നദ്ധ സേവന അംഗങ്ങള്‍ നിര്‍മ്മിച്ച് നല്കിയ താത്കാലികഷെഡിലായിരുന്നു ഇവരുടെ താമസം. ഇവരോടൊപ്പം അനുജത്തി സുലേഖ, മകന് പ്രദീപ് എന്നിവരും താമസിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. വീണ്ടും കാലവര്‍ഷമെത്തിയിട്ടും സുരക്ഷിതമായ വീട് ലഭിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: