ബേപ്പൂര്‍: സ്വകാര്യ ബസ് മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ധര്‍ണ നടത്തി. സി. ഷിജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ ബസ് ജീവനക്കാര്‍ക്കും ധനസഹായം നല്‍കണമെന്നും തടഞ്ഞ് വെച്ച ബോണസ് അനുവദിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. വി.സബീഷ് അധ്യക്ഷത വഹിച്ചു. പി.ശരത്, ലാല്‍ കൃഷ്ഷ കെ.പി, ആഷിക്,പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
വടകര: പ്രൈവറ്റ് ബസ് ആന്‍ഡ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘ് വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ധര്‍ണ്ണ നടത്തി. ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന് അധ്യക്ഷനായി. വി.ആര്. ദിലീപ്, രവി എരഞ്ഞിക്കല്‍, രാജീവന് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: