മണ്ണാര്‍ക്കാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കരിമ്പ കല്ലംതോടിന് സമീപത്തുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും അഞ്ച് ലിറ്റര്‍ ചാരായവും, 250 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. എസ്റ്റേറ്റുടമ കരിമ്പ പറയ്ക്കലടി സ്വദേശി പന്തലില്‍ വീട്ടില്‍ രവീന്ദ്ര(62) ന്റെ പേരില്‍ കേസെടുത്തു.
എസ്റ്റേറ്റിന് സമീപത്തുള്ള വനത്തിലും തോടരികിലും വന്‍തോതില്‍ വാഷ് സൂക്ഷിച്ച് രാത്രിയില്‍ എസ്റ്റേറ്റിലെ ഷെഡില്‍ വച്ചാണ് ചാരായം വാറ്റുന്നത്. ഇത് അതിരാവിലെ രണ്ടായിരം രൂപക്ക് മറ്റുസ്ഥലങ്ങളിലേക്ക് ഓട്ടോയില്‍ കടത്തിവിടുന്നതായി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി.സജുവിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ മുഹമ്മദ് ഷെഫീഖ്, സിഇഒമാരായ പ്രതീഷ് കുമാര്‍, വിവേക്, അഫ്സല്,ദീപക് എന്നിവരും ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: