മട്ടന്നൂർ: എക്സൈസ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എക്സൈസ് മട്ടന്നൂർ റെയ്ഞ്ച് ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ഇൻസ്പെക്ടറും നാലു പ്രിവന്റീവ് ഓഫീസർമാരും ഉൾപ്പടെ 18 ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തിലേക്ക് മാറാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. ഇതോടെ എക്സൈസ് മട്ടന്നൂർ റെയ്ഞ്ച് ഓഫീസ് പൂട്ടി.
പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ. സ്വദേശിയായ എക്സൈസ് ഡ്രൈവർക്ക് സമ്പർക്കം വഴിയാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം റിമാൻഡ് പ്രതിയെയും കൊണ്ട് ജില്ലാ ആസ്പത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും പോയിരുന്നു. സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: