സുശാന്ത് സിങ്ങിന്റെ മരണത്തിനു കാരണം ബോളിവുഡില്‍ നിലനിന്നുവരുന്ന ചില പ്രവണതകളാണെന്ന കങ്കണ റാവത്തിന്റെ വെളിപ്പെടുത്തലിന്റെ ചുവട് പിടിച്ച് തുറന്നു പറച്ചിലുമായി നടന് നീരജ് മാധവും. പാരമ്പര്യവും പെരുമാറ്റവുമാണ് മലയാള സിനിമയില്‍ അഭിനയത്തെക്കാള്‍ വേണ്ടതെന്ന് നീരജ് മാധവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവമെന്ന് നീരജ് കുറിക്കുന്നു. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസ്നസ്സ് കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങളെന്നു അദ്ദേഹം പറയുന്നു.
നായികയുടെ ഹെയര്‍ ഡ്രസ്സറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നതെന്നും നീരജ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: