ചാലക്കുടി: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലേക്കള്ള അനാവശ്യ യാത്രകള്‍ തടയും, കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും,
പഞ്ചായത്തു തല മോണിറ്ററിംങ്ങ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ബി.ഡി. ദേവസി എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന .യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും ചാലക്കുടി മാര്‍ക്കറ്റ് അടച്ചിടും. വരുന്ന ആഴ്ചകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരിക്കും മാര്‍ക്കറ്റ് അടച്ചിടുന്നത്.
മാര്‍ക്കറ്റ് അടച്ചിട്ട ശേഷം കൂടുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കൊറോണ ടെസ്റ്റ് റാപ്പിഡ് ടെസറ്റ് നടത്താനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: