തിരുവനന്തപുരം: സിപിഎമ്മിന്റെ ശ്രീനാരായണീയരോടുള്ള സ്നേഹം കാപട്യം നിറഞ്ഞതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതിനെതിരെ ബിജെപി ആറ്റിപ്ര ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ കരുതിക്കൂട്ടിയുള്ള അജണ്ടയാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് അട്ടിമറിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനാരായണീയരുടെ വോട്ട് മറിക്കാമെന്ന തന്ത്രമാണ് സിപിഎം നേതൃത്വം കാണിച്ചത്. എന്നാല്‍ വസ്തുത പുറത്തായതോടെ ശ്രീനാരായണീയരുടെയിടയില് മുഖം രക്ഷിക്കാനുള്ള പരക്കംപാച്ചിലിലാണ് സിപിഎം നേതൃത്വം.
ഗുരുദര്‍ശനങ്ങളെ അവഹേളിക്കാന്‍ ശ്രീനാരായണ ഗുരുദേവ പ്രതിമയെ തെരുവിലൂടെ വലിച്ചിഴച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ആ പാരമ്പര്യമുള്ള പാര്‍ട്ടി ഈ പദ്ധതി മാത്രമല്ല ഇതു സംബന്ധിച്ച് ഇനി എന്തു തന്നെയുണ്ടായാലും അതൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കും. എന്നിട്ട് പറയും ഞങ്ങളൊന്നുമറിഞ്ഞില്ലായെന്ന്. ഈ കപട നാടകീയത ഇനി വിലപ്പോകില്ല. ഗുരുദേവ ദര്‍ശനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുകൂല സമീപനം സംസ്ഥാന മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതൃത്വമോ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയില്ല. സിപിഎമ്മോ കൂട്ടുമുന്നണിയായ കോണ്‍ഗ്രസ്സോ വിചാരിച്ചാല്‍ ഈ പദ്ധതി ഇല്ലാതാക്കാന്‍ കഴിയില്ലായെന്നും കൃഷ്ണദാസ് പറഞ്ഞു.
ചടങ്ങില്‍ ഏര്യാ പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ജില്ലാ സെക്രട്ടറിമാരായ പാങ്ങപ്പാറ രാജീവ്, സജിത്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. ശിവലാല്‍, സെക്രട്ടറി ശ്രീകാര്യം സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഏര്യാ ജനറല്‍ സെക്രട്ടറി ആറ്റിപ്ര അജിത്, കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി മധുസൂതനന് നായര്‍, ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി സുശീലന്, അനീഷ്, ദയാനന്ദന്, ബേബി ഗിരിജ, പ്രതാപന്, പ്രകാശന് എന്നിവര്‍ ഉപാവാസസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: