പേരാമ്പ്ര: സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പഠനത്തിന്റെ ഫസ്റ്റ് ബെല്ല് നേരത്തെ മുഴങ്ങി. പിഴവുകള്‍ തീര്‍ത്ത് രണ്ടാമത്തെ ബെല്ല് ഇന്നലെ മുഴങ്ങി. പിഴവുകള്‍ തീര്‍ത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അമൃത പ്രഖ്യാപനത്തിന്റെ പുറത്തായി.
ചെറുവണ്ണൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആവള നാഗത്ത് മീത്തല്‍ താമസിക്കുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ട കുമാരന്റെ മകളാണ് അമൃത. രണ്ട് വര്‍ഷമായി വീടെന്ന് വിളിക്കാന്‍ പറ്റാത്ത ഇടത്തില്‍ താമസം തുടങ്ങിയിട്ട്. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത വീട്ടില്‍ വൈദ്യുതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഹൃദ്രോഗം ബാധിച്ച് ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായ കുമാരന് ഭാര്യയും രണ്ട് മക്കളുമാണുള്ളത് . ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ പ്ലസ്ടു പഠനം വഴിയില്‍ വെച്ചവസാനിപ്പിച്ച മകനാണ് ജോലിക്ക് പോയി കുടുംബം പുലര്‍ത്തുന്നത്.കുമാരന്റെ മകള്‍ അമൃത ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
പഠനത്തില്‍ മിടുക്കിയാണെങ്കിലും മറ്റു കുട്ടികളെ പോലെ സ്മാര്‍ട്ട് ഫോണോ ടെലിവിഷനോ വൈദ്യുതി കണക്ഷനോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇന്നലെയും പങ്കെടുക്കാനായില്ല. സ്വന്തം വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ബന്ധുവീട്ടില്‍ നടന്നു പോയാണ് താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കുന്നത്. വൈദ്യുതി ലഭിക്കാന്‍ വേണ്ടി വാര്‍ഡ് മെമ്പറെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഒരു മറുപടി പോലും അവരില്‍ നിന്ന് ഇതുവരെകിട്ടിയിട്ടില്ല.
എസ്.സി വനിത വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്നത് സി.പി.എമ്മാണ് . ഓണ്‍ലൈന്‍ പഠനം എല്ലാവര്ക്കും സാധ്യമാക്കുമെന്ന് പറഞ്ഞസര്ക്കാറിന്റെ മന്ത്രിമാരിലൊരാള്‍ പ്രതിനിധീകരിക്കുന്ന പേരാമ്പ്ര മണ്ഡലത്തിലാണ് അമൃതയെപോലെയുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്തായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: