കോഴിക്കോട്: വനിത ബ്യൂട്ടീഷ്യന്മാരുടെ ജീവിതം ദുരിതത്തില്‍. കോവിഡിനെ തുടര്‍ന്ന് ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചിട്ടതോടെയാണ് ഇവര്‍ ഉപജീവനത്തിനായി ബുദ്ധിമുട്ടുന്നത്. ബ്യൂട്ടിപാര്‍ലറുകളില്‍ 80 ശതമാനത്തിലധികവും വനിതകളാണ് നടത്തുന്നത്. ബാങ്ക് വായ്പയടക്കം എടുത്താണ് മിക്ക പാര്‍ലറുകളും ആരംഭിച്ചത്. മാസങ്ങളായി പാര്‍ലറുകള്‍ അടച്ചിട്ടതോടെ ഇടത്തരക്കാരും സാധാരണക്കാരുമായ ഭൂരിപക്ഷം ബ്യൂട്ടിപാര്ലര്മാരും ജീവിത ചെലവ് മുന്നോട്ട് കൊണ്ടുപോകാനാകാതെ വിഷമിക്കുകയാണ്.
കുടുംബത്തിലെ രോഗികളായവര്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. സര്‍ക്കാര്‍ നല്കിയ റേഷന്‍ അരി മാത്രമാണ് ഇവര്‍ക്ക് കിട്ടിയ ഏക ആശ്വാസം. വാടക കെട്ടിടത്തിലാണ് മിക്ക ബ്യൂട്ടിപാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത് വാടക ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും കെട്ടിട ഉടമകള്‍ വാടക കുടിശ്ശികയ്ക്ക് നിര്‍ബന്ധിക്കുകയാണ്. ബ്യൂട്ടിപാര്‍ലറുകള്‍ മാസങ്ങളോളം അടച്ചിട്ടതിനാല്‍ വിലകൂടിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗ രഹിതമായി.
ലോക്ഡൗണ്‍ ഇളവ് പ്രകാരം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അതിന്റെ ഗുണം വനിത ബ്യൂട്ടിഷ്യന്മാര്ക്ക് ലഭിച്ചിട്ടില്ല. കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബ്യൂട്ടിപാര്‍ലറുകള്‍ മുഴുവനായും തുറക്കാന്‍ അനുവദിക്കണമെന്നാണ് ബ്യൂട്ടിപാര്‍ലര്‍ അസോസിയേഷനുകളുടെ ആവശ്യം. ഡെന്റല്‍ ക്ലീനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചിടണമെന്ന വാദം ന്യായീകരിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വാടക പൂര്‍ണ്ണമായി ഒഴിവാക്കുക, വൈദ്യുത ബില്ലില്‍ ഇളവ് അനുവദിക്കുക, ബാങ്കുകളില്‍നിന്ന് പലിശ രഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: