ന്യൂദല്‍ഹി : കുടിയേറ്റക്കാരെ വിദേശത്തേയ്ക്ക് അയയ്ക്കുന്ന രജിസ്ട്രേഷന് ഇല്ലാത്തതും നിയമവിധേയമല്ലാത്തുമായ ഏജന്‍സികള്‍ക്കെതിരെ കേന്ദ്ര ഗവണ്മെന്റ് കര്‍ശനമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇത്തരം ഏജന്‍സികളെ അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ടെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ മൂന്നാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത ഏജന്‍സികളുടെ അധാര്‍മ്മിക തന്ത്രങ്ങളുടെ ഇരയായി വീഴുന്ന കുടിയേറ്റ ക്കാരുടെ ദുരവസ്ഥയില്‍ മുരളീധരന് ആശങ്ക പ്രകടിപ്പിച്ചു. വിദേശത്ത് ജോലിക്കായി പോകുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി ആറുവര്‍ഷം നിരവധി നടപടികള്‍ കൈക്കൊണ്ടെങ്കിലും തട്ടിപ്പ്, നിയമവിരുദ്ധ കുടിയേറ്റം, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവ യുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ തുടര്‍ന്നും ലഭിച്ചുകൊണ്ടി രിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ വിദേശ തൊഴിലവസരങ്ങള്‍ സംബനധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ഒരു പുതിയ സമഗ്ര എമിഗ്രേഷന്‍ മാനേജ്മെന്റ് സംവിധാനം ആരംഭിക്കുന്നതിന് വേണ്ടി ഗവണ്മെന്റ് ഒരു പുതിയ എമിഗ്രേഷന്‍ മാനേജ്മെന്റ് ബില്‍ കൊണ്ടുവരുമെന്ന് വി.മുരളീധരന് പറഞ്ഞു. നിര്‍ദ്ദിഷ്ടബില്‍ സുരക്ഷിതമായ എമിഗ്രേഷന്‍ പരിസ്ഥിതിക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു.
വളരെക്കാലമായി നോട്ടിഫൈഡ് രാജ്യങ്ങള്‍ക്കു അതിവിദഗ്ധരും അര്ദ്ധവിദഗ്ധരുമായ തൊഴിലാളികളെ ഇന്ത്യ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ സുരക്ഷിതത്വം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതും ഗവണ്മെന്റിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യാക്കാരുടെ വിദേശത്തേക്കുള്ള പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലേക്കുള്ള സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം നരേന്ദ്ര മോദി ഗവണ്മെന്റിന് വളരെ പ്രധാനമാണെന്ന് വി.മുരളീധരന് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ജീവിതങ്ങള്‍ സംരക്ഷി ക്കുന്നതിന് വ്യക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ജോലി ആവശ്യാര്‍ത്ഥം കുടിയേറ്റക്കാര്‍ക്ക് ആവശ്യത്തിന് വേണ്ട നൈപുണ്യപരിശീലനം നല്‍കുന്നതിനുള്ള ഗവണ്മെന്റിന്റെ പദ്ധതിയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സ്രജ്ഞയ് ഭട്ടാചാര്യ സെക്രട്ടറി (സി.പി.വി ആന്റ് ഒ.ഐ.എ) എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: