ലണ്ടന്‍: നോര്‍വിച്ച് താരം അടക്കം രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി പ്രീമിയര്‍ ലീഗ് അധികൃതര്‍ വെളിപ്പെടുത്തി. പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥീരികരിച്ചത്. രോഗം ബാധിച്ച കളിക്കാരന്റെ പേര് നോര്‍വിച്ച് പുറത്തുവിട്ടിട്ടില്ല. പ്രീമിയര്‍ ലീഗിലെ നിയമം അനുസരിച്ച് കൊറോണ ബാധിച്ചയാള്‍ ഏഴു ദിവസം സ്വയം ക്വാറന്റൈനില്‍ കഴിയണം. അതിനുശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയനാകുകയും വേണം. കൊറോണ മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വ്യാഴാഴ്ച പുനരാരംഭിക്കും. നോര്‍വിച്ച് ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച സ്വന്തം തട്ടകത്തില്‍ സതാംപ്റ്റണെ എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: