കൊച്ചി: 1970 കളില്‍ എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ആര്. ശ്രീധര്‍ ഷേണായി ഹോക്കി പരിശീലന രംഗത്ത് എത്തിയത്. തുടര്‍ന്ന് പാ
ട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പോര്‍ട്സില്‍ പരിശീലനത്തിന് ചേര്‍ന്നു. അവിടത്തെ ചീഫ് കോച്ച് ബാല്‍കിഷന്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെത്തി.
1980കളില്‍ എറണാകുളത്തെ 35 ഓളം സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. ഒളിമ്പ്യന്‍ ദിനേശ് നായ്ക്ക്, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ ടി.ആര്. ശ്രീജേഷ്, ജയകുമാര്‍, രമേഷ് കോലപ്പ, സായ് കോച്ച് അലി സബീര്‍ ഉള്‍പ്പെടെ 35,000 ത്തോളം ശിഷ്യഗണങ്ങളുടെ ദ്രോണാചാര്യനായിരുന്നു കേരള ഹോക്കിയുടെ ഈ കുലപതി.
2003ല്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് വിരമിച്ചശേഷം കേരള ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറും സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പുരുഷ- വനിത അസോസിയേഷനുകളെ ഒരൊറ്റ അസോസിയേഷനാക്കി ഹോക്കി കേരള എന്ന സംഘടന രൂപീകരിച്ചു.
2011ല്‍ ഹോക്കിയുടെ പ്രചരണത്തിനായി ആര്‍എസ്എസ് സ്കൂള്‍ ഫോര്‍ ഹോക്കി എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. പെണ്‍കുട്ടികള്‍ക്കായി നെപ്റ്റിസ് എന്ന സംഘടനയും രൂപീകരിച്ചു. തുടര്‍ന്ന് ഐഎംഎ പോലുള്ള സംഘടനകളുമായി ചേര്‍ന്ന് രക്തദാനം, അവയവദാനം എന്നീ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: