കാസര്‍കോട്: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ 27 ലിറ്റര്‍ കര്‍ണ്ണാടകാ മദ്യവും 100 ലിറ്റര്‍ വാഷും പിടികൂടി.
ബദിയടുക്ക റേഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പെരിയടുക്കം കോളനിയില്‍ നിന്നും അനീഷ് എന്നയാളുടെ വീട്ടുവളപ്പില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 27 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ പി കെ വിനയരാജ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഫ്സല്, മഞ്ജുനാഥ്, സജിത്ത് എന്നിവര്‍ പരിശോധനയില്‍ സംബന്ധിച്ചു. ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി മധുസൂദനന് പിള്ളയും സംഘവും കാലിച്ചാനടുക്കം ശാസ്താംപാറയില്‍ നടത്തിയ പരിശോധനയില്‍ 100 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.
സതീശന് പി എന്നയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ പി.സുരേശന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രവീന്ദ്രന് എം.കെ, പ്രജിത്ത് കെ.ആര് എക്ലൈസ് ഡ്രൈവര്‍ പി.രാജീവന് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: