കൊയിലാണ്ടി: നടേരി ആഴാവില്‍താഴ വൈദ്യുതാഘാതമേറ്റ് പശു ചത്തു. പശുവിനെ രക്ഷിക്കാനെത്തിയ വീട്ടുടമയുടെ മകള്‍ക്കും വൈദ്യുതാഘാതമേറ്റു. ആഴാവില്‍താഴ എടക്കോട്ട് വയല്‍ താമസിക്കും പൂളയുളള പറമ്പില്‍ നാരായണന് നായരുടെ പശുവാണ് ചത്തത്. വെളളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അഞ്ച് ദിവസം മുമ്പ് പ്രസവിച്ച പശുവിനെ നാരായണന് നായരുടെ ഭാര്യ സതിയും മകള്‍ നീതുവും കുളിപ്പിച്ച് ആലയില്‍ കെട്ടാനായി കൊണ്ടുപോകുമ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ആഘാതത്തെ തുടര്‍ന്ന് മകള്‍ നീതു(27)തെറിച്ചു വീണു. പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീറ്റര്‍ ബോക്സിന് സമീപത്തു കൂടി പശുവിനെ തെളിച്ച് പോകുമ്പോഴായിരുന്നു അപകടം.
കൊയിലാണ്ടി കെഎസ്ഇബി അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ഗോപാലന്, അസി.എഞ്ചിനിയര്‍ കെ. ബിന്ദു, കോഴിക്കോട് അസി.ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജ്യോതിഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വൈദ്യുതി എര്‍ത്ത് കമ്പിയിലൂടെ ഭൂമിയിലേക്ക് പ്രവഹിച്ചാതാണ് അപകടത്തിനിടിയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചത്ത പശുവിനെ പിന്നീട് മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: