പാലക്കാട്: ആത്മ നിര്‍ഭര്‍ ഭാരത് പ്രകാരം ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുളള ഭക്ഷ്യധാന്യ വിതരണം ഇന്ന് മുതല്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു തയ്യാറാക്കിയ പട്ടികയിലുള്ള 2958 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭക്ഷ്യധാന്യങ്ങല്‍ നല്‍കുക.
13,000 ത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ ഉണ്ടായിരുന്നെങ്കിലും ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്നും, ശ്രമിക് ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തതോടെ ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങി.
പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം എഫ്സിഐ അനുവദിച്ച അരി താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നിന്നാണ് പഞ്ചായത്തു തലത്തിലുള്ള വിതരണത്തിനായി നല്‍കുന്നത്. രണ്ടു മാസത്തേക്ക് അഞ്ചു കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങളാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: