കൊറോണക്കാലത്ത് രാജ്യത്തെ മിക്ക കമ്പനികളും അടഞ്ഞു കിടന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നതും മിക്ക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. എന്നാല്‍ കൊറോണക്കാലത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വില്പന നടത്തിയിരിക്കുകയാണ് പ്രമുഖ ബിസ്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ-ജി.
ബിസ്കറ്റ് വിത്പന ആരംഭിച്ചിച്ച ശേഷമുള്ള ഏറ്റവും വലിയ വിത്പന നടത്തിയിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസ്കറ്റ് നിര്‍മ്മാതാക്കാളായ പാര്‍ലെ-ജി. ലോക്ക് ഡൗണ്‍ കാലയളവായ മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളിലായാണ് വില്പനയില് കുതിച്ചുചാട്ടം ഉണ്ടാക്കിയത്. ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ബിസ്കറ്റ് വാങ്ങി സംഭരിച്ചതാണ് ഇത്തരത്തില്‍ വന്‍ വില്പനയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. കണക്കുകള്‍ വ്യക്തമാക്കന്‍ വിസമ്മതിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ വില്പനയാണ് അടച്ചുപൂട്ടല്‍ കാലയളവില്‍ സംഭവിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
വളര്‍ച്ച അസാധാരണമായിരുന്നു, അതിന്റെ ഫലമായി ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ലെ ജി വിപണി വിഹിതം 4.5 മുതല്‍ 5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.’ പാര്‍ലെ പ്രൊഡക്ട്സ് വിഭാഗം മേധാവി മായങ്ക് ഷാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊറോണ വ്യാപനം ഇന്ത്യയില്‍ രൂക്ഷമായപ്പോള്‍ മൂന്ന് കോടി പായ്ക്ക് ബിസ്കറ്റുകളാണ് പാര്‍ലെ-ജി സൗജന്യമായി വിതരണം ചെയ്തത്. മുന്‍പ് സുനാമി, ഭൂകമ്പം തുടങ്ങിയിയ പ്രകൃതി ദുരന്ത കാലയളവിലും പാര്‍ലെ ജി ബിസ്കറ്റ് വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: