മുട്ടം: മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകള്‍ 20 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 39.78 മീറ്ററാണ് അവസാനം വിവരം ലഭിക്കുമ്പോള്‍ കാലവര്‍ഷം മുന്നില്‍ കണ്ട് അണക്കെട്ടിലെ പരമാവധി വെള്ളം തൊടുപുഴയാറ്റിലൂടെ ഒഴുക്കി വിടുന്നതിനാണ് 6 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവസാന ഷട്ടര്‍ ഉച്ചക്ക് ഒരു മണിയോടെയാണ് ഉയര്‍ത്തിയത്. 43.698 ക്യുമെക്സ് വെള്ളമാണ് സെക്കന്റില്‍ പുഴയിലേക്ക് ഒഴുക്കുന്നത്.
ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഈ മാസം ഒന്നിന് തന്നെ തുറന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് തൊടുപുഴയാറ്റിലെ വെള്ളക്കെട്ടും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ തൊടുപുഴയാറ്റിലൂടെ കുറഞ്ഞ അളവിലാണ് വെള്ളം കടത്തി വിട്ടിരുന്നത്.
ഷട്ടറുകള്‍ തുറന്നതിനാല്‍ തൊടുപുഴ-മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതര്‍ അറിയിച്ചു. മഴക്കാലം ആരംഭിച്ചതോടെ ഈ മാസം ആദ്യം തന്നെ ഇടത് വലത് കര കനാല്‍ വഴിയുള്ള ജലസേചനം നിര്‍ത്തിയിരുന്നു. മൂലമറ്റത്തെ ജലവൈദ്യുത നിലയത്തില്‍ ഉത്പാദനം ഉയര്‍ന്ന് നില്ക്കുന്നതിനാല് ഡാമിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ട്.
അണക്കെട്ട് ജലസേചന വകുപ്പിന്റെ കീഴിലാണെങ്കിലും ഇവിടെ കെഎസ്ഇബിക്ക് മൂന്ന് ചെറിയ ജനറേറ്ററുകള്‍ ഉണ്ട്. ഇവ പ്രവര്‍ത്തിക്കുന്നത് മൂലമുണ്ടാകുന്ന വെള്ളമാണ് സാധാരണയായി പുഴയിലൂടെ ഒഴുകുന്നത്.
മഴയില്‍ 47% കുറവ്
അതേ സമയം ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി മഴയുടെ ശക്തിയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. പ്രതീക്ഷിച്ച മഴയില്‍ ഏതാണ്ട പാതിയോളം കുറവാണ് നിലവിലുള്ളത്. ഇതിന് പിന്നാലെ ജില്ലയിലെ ഒരു ഡസണിലധികം വരുന്ന ഡാമുകളിലേക്കുള്ള നീരൊഴിക്കിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.. ഇന്നലെ വരെ 47% മഴയുടെ കുറവാണ് ജില്ലയിലുള്ളത്. സാധാരണ കാലവര്‍ഷത്തിന്റെ ആദ്യം ലഭിച്ചിരുന്ന മഴ ഈ തവണ ലഭിച്ചിട്ടില്ലാത്തത് കര്‍ഷകരേയും വലക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: