ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിനെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. 18 വാര്‍ഡുകളിലെ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രണ്ട് വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ തുടരും. വാരിയത്ത് കുന്ന്, വാണി വിലാസിനി വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണില്‍ തുടരുന്നത്. ഇന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
പഞ്ചായത്ത് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ അടച്ചതും ഇന്ന് തുറന്ന് കൊടുക്കും. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കൊറോണ കേസുകളൊന്നും പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് രണ്ട് വാര്‍ഡ് ഒഴികെ മറ്റുള്ള വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണില്‍ നിന്നൊഴിവാക്കിയത്. കഴിഞ്ഞ മാസം 31നാണ് പഞ്ചായത്ത് മുഴുവന്‍ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: