സുരേഷ് ഗോപി വീണ്ടും ആക്ഷന്‍ സിനിമകളിലേക്ക് തിരിച്ചെത്തുന്നു. ആദ്യം നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിലൂടെയും പിന്നീട് ലേലം സിനിമയുടെ രണ്ടാം ഭാഗമായ ലേലം-2 ലൂടെയുമാണ് അദേഹം ആക്ഷന്‍ സിനിമകളില്‍ ചുവടുറപ്പിക്കുന്നത്.
‘കാവലി’ന്റ ടീസര്‍ സുരേഷ് ഗോപിയുടെ ജന്മദിനമായ ജൂണ്‍ 26ന് പുറത്തുവരും. ഇനി 10 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് കാവലിന് ബാക്കിയുള്ളത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാല്‍ വേഗത്തില്‍ തന്നെ അതു പൂര്‍ത്തിയാക്കി ചിത്രം റിലീസിന് സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സയാ ഡേവിഡ് ആണ് മുഖ്യ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഗെറ്റപ്പുകളിലായിരിക്കും സുരേഷ് ഗോപിയും രണ്‍ജിപണിക്കരും ചിത്രത്തില്‍ എത്തുക.
ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.സുരേഷ് ഗോപി സിനിമയില്‍ പോലീസ് വേഷത്തിലാണോ എന്നതില്‍ വ്യക്തതയില്ല. നേരത്തെ, 1997ല്‍ സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം താന്‍ അലോചിക്കുന്നുണ്ടെന്ന് നിഥിന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: