കൊച്ചി: ജില്ലയില്‍ ഇന്നലെ നാലുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. മെയ് 31 ലെ നൈജീരിയ-കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ മഹാരാഷ്ട്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ ഏഴിലെ മുംബൈ -കൊച്ചി വിമാനത്തില്‍ എത്തിയ 37 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പ് യാര്‍ഡ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു.
സ്വകാര്യ ഷിപ്പിങ് ജീവനക്കാരനായ 28 വയസുള്ള മറ്റൊരു മഹാരാഷ്ട്ര സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ അഞ്ചിലെ മുംബൈ – കൊച്ചി വിമാനത്തില്‍ വന്നശേഷം ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു.
മെയ് 27 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 35 കാരിയായ ഇടക്കൊച്ചി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ജൂണ്‍ മൂന്നിന് കൊറോണ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശുപത്രി ജീവനക്കാരി രോഗമുക്തയായി. ഇപ്പോള്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 55 ആണ്. കളമശേരി മെഡിക്കല്‍ കോളേജ് -51. ഐഎന്‍എച്ച്എസ് സഞ്ജീവനി -4. ഇന്നലെ 1,264 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 851 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11, 249. ഇതില്‍ 9912 പേര് വീടുകളിലും, 539 പേര് കൊറോണ കെയര്‍ സെന്ററുകളിലും 798 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
പുതുതായി 23 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിവിധ ആശുപത്രികളിലായി 105 പേര് നിരീക്ഷണത്തിലുണ്ട്. ഇന്നലെ ജില്ലയില്‍ നിന്ന് 103 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 67 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 217 ഫലങ്ങള്‍ ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: