പാരിപ്പള്ളി(കൊല്ലം): സൂര്യനും സൂരജിനും ഇനി ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം… അവര്‍ക്ക് ടിവി എന്ന സ്വപ്നം യഥാര്‍ത്ഥ്യമായി.. ഇനി വീടെന്ന സ്വപ്നം ബാക്കി നില്ക്കുന്നു.ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ ടിവിയും മൊബൈലും ഇല്ലെന്നു മാത്രമല്ല ആഹാരത്തിനു പോലും കഷ്ടപ്പെടുകയാണെന്ന് ടീച്ചര്‍ മനസ്സിലാക്കി. ടീച്ചര്‍ അമൃതയിലെ സ്റ്റുഡന്റ് പോലീസ് നേതൃത്വവുമായി ബന്ധപ്പെട്ടു സൂര്യയുടെയും സൂരജിന്റെയും അവസ്ഥ അറിയിച്ചു. തുടര്‍ന്ന് എസ്പിസി നേതൃത്വം വീട്ടിലെത്തി വിദ്യാര്‍ഥികളെ കണ്ടു.
ചോര്‍ന്നൊലിക്കുന്ന ഷീറ്റും ടാര്‍പ്പാളിനും കൊണ്ടു മറച്ച ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. മഴ പെയ്യുന്ന രാത്രികളില്‍ ഇവര്‍ ഉറങ്ങാറില്ല. വാതില്‍ ഇല്ലാത്തതിനാല്‍ പറമ്പുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം വീടിനുള്ളില്‍ കയറും. പലപ്പോഴും മഴ വെള്ളത്തോടൊപ്പം പാമ്പുകളും ഒഴുകിയെത്താറുണ്ട്. വളരെ ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്.
ഏഴിപ്പുറം എസ്എസ് ഭവനില്‍ സുരേന്ദ്രന്റെ മക്കളാണ് സൂരജും സൂര്യയും. ലോക്ഡൗണ്‍ വന്നതോടെ സുരേന്ദ്രന് ജോലിയില്ലാതായി. ഇവരുടെ അമ്മ നാല് വര്‍ഷം മുന്‍പ് ഇവരെ ഉപേക്ഷിച്ചു പോയി. സ്വന്തമായി ഭൂമിയിലാത്ത ഇവര്‍ക്ക് പഞ്ചായത്ത് മൂന്നു സെന്റ് സ്ഥലം നല്കി. ബ്ലോക്കിന്റെ ഫണ്ടില്‍ നിന്നും വീട് പണി ആരംഭിച്ചിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
എസ്പിസി കൊല്ലം സിറ്റിയുടെ എഡിഎന്‍ഒ അനില്‍കുമാര്‍.പി യും പിടിഎ പ്രസിഡന്റ് ജയചന്ദ്രനും ചേര്‍ന്ന് ടിവി സൂരജിനും സൂര്യക്കും കൈമാറി. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും കൈമാറി. ക്ലാസ്സ് ടീച്ചര്‍ വീണ.എംഎസ്, എസ്പിസിയുടെ ഉദ്യോഗസ്ഥനായ ഷെഹീര്‍, സിപിഒമാരയ എ.സുഭാഷ് ബാബു, ബിന്ദു, കേഡറ്റുകള്‍ തുടങ്ങിയവര്‍ നേൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: