തൃശൂര്‍: കേരള വര്‍മ്മ കോളേജ് ക്യാമ്പസില്‍ നിന്നും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കോളേജിന്റെ ഹോസ്റ്റല്‍ പരിസരത്ത് നിന്നുമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. അസി. എക്സൈസ് കമ്മീഷ്ണര്‍ വി.എസലീമിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
തൃശൂര്‍ കേരള വര്‍മ്മ കോളേജ് ഹോസ്റ്റലിന്റെ വടക്കും നാഥന് ബ്ലോക്കിന്റെ പിറകില്‍ ശുചി മുറിയോട് ചേര്‍ന്നാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സെല്‍വി, അനീഷ്, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പത്തുവര്‍ഷം വരെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതെന്ന് അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: