കൊല്ലം: ചാത്തന്നൂര്‍ നിയോജകമണ്ഡലംതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ നിര്‍വഹിച്ചു. മുന്‍ എന്‍എസ്എസ് ചാത്തന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന് പ്രധാനമന്ത്രിയുടെ കയ്യൊപ്പോടു കൂടിയ ലഘുലേഖ നല്‍കിയായിരുന്നു ഉദ്ഘാടനം. മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, ജനറല്‍ സെക്രട്ടറി കെ. മുരളീധരനും എന്നിവര്‍ പങ്കെടുത്തു.
ബിജെപി കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ സമ്പര്‍ക്കം നടന് ബോബി കൊട്ടാരക്കരയുടെ കുടുംബ വീട്ടില്‍ സഹോദരന് മുഹമ്മദ് ഹബീബിനു പ്രധാനമന്ത്രിയുടെ കത്ത് നല്കി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര്.രാധാകൃഷ്ണന്, നഗരസഭാ പ്രസിഡന്റ അനീഷ് കിഴക്കേക്കര എന്നിവരും പങ്കെടുത്തു.
കൊറ്റങ്കര പഞ്ചായത്തിലെ ഉദ്ഘാടനം ദേശീയ സമിതി അംഗം എം.എസ് ശ്യാംകുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി.വിജയന്‍പിള്ള, ജനറല്‍ സെക്രട്ടറി വിനേഷ്, സെക്രട്ടറി ബി. തിലകന്, സ്വദേശി ജാഗരണ്‍മഞ്ചിന്റെ ജില്ലാ കണ്‍വീനര്‍ ബാലു, ബൂത്ത് പ്രസിഡന്റും മുതിര്‍ന്ന പ്രവര്‍ത്തകനുമായ എം. ശിവശങ്കരപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പന്മന പഞ്ചായത്തിലെ പൊന്മന വാര്‍ഡില്‍ പരിപാടി ബിജെപി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സാബു പൊന്മന അധ്യക്ഷനായി. ബൂത്ത് പ്രസിഡന്റ് സുനില്‍, സെക്രട്ടറി മണികണ്ഠന് എന്നിവര്‍ പങ്കടുത്തു. ചവറ ഈസ്റ്റ് ഏരിയയില്‍ മുകുന്ദപുരം വാര്‍ഡില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബിജെപി പുത്തൂര്‍ മേഖലയുടെ മഹാസമ്പര്‍ക്കം മണ്ഡലം ജനറല്‍ സെക്രട്ടറി ഷാലു കുളക്കട പുത്തൂര്‍ മെഡിടെക് സ്കാനിംഗ് സെന്റര്‍ റേഡിയോളജിസ്റ്റ് ഡോ.ഗോപകുമാര്‍, റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുരളീധരന് പിള്ള, ഡോ. ജാണ്‍സണ്‍ എന്നിവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മാലുമേല്‍ സുരേഷ് ഗൃഹസമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു.
ഇളമ്പള്ളൂരില്‍ കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, എംഎംഎച്ച്എസ്എസ് ഉപ്പൂട് പ്രിന്‍സിപ്പല്‍ തോമസ് സ്കറിയക്ക് പ്രധാനമന്ത്രിയുടെ കത്ത് നല്കി ഉദ്ഘാടനം ചെയ്തു. തലപ്പറമ്പ് വാര്‍ഡില്‍ റിട്ട.എസ്ഐ സോമരാജന് ലഘുലേഖ കൈമാറി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രതീഷ് ഉദ്ഘാടനം ചെയ്തു.
ബിജെപി വാളത്തുംഗല്‍ ഏരിയ സമ്പര്‍ക്കയജ്ഞം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: