മട്ടാഞ്ചേരി: സാമൂഹ്യ ക്ഷേമ പെന്ഷന് ഉള്‍പ്പെടെ യാതൊരു സാമ്പത്തിക സഹായവും ലഭിക്കാത്ത ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ആയിരം രൂപ ധനസഹായം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ പേരുണ്ടെങ്കിലും തുക വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളില്‍ എത്തുമ്പോള്‍ അവിടെയുള്ള ലിസ്റ്റില്‍ പേരില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് മൂലം പല സഹകരണ സ്ഥാപനങ്ങളിലും കയറിയിറങ്ങേണ്ട അവസ്ഥയിലാണ് കാര്‍ഡ് ഉടമകള്‍. ഇത് റേഷന്‍ കടകളിലും സഹകരണ സ്ഥാപനങ്ങളിലും വലിയ തിരക്കിനും ഇടയാക്കുന്നുണ്ട്.
തുക സഹകരണ സ്ഥാപനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതൊന്നും നടപ്പായില്ല. റേഷന്‍ കടകളിലെ ലിസ്റ്റും സഹകരണ സ്ഥാപനങ്ങളില്‍ നല്കുന്ന ലിസ്റ്റും തമ്മിലുള്ള അപാകമാണ് ആളുകള്‍ നെട്ടോട്ടമോടാന്‍ കാരണം. ആളുകളില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നത് പലരും മുതലെടുക്കുന്നുണ്ട്. പത്ത് മുതല്‍ ഇരുപത് രൂപ വരെയാണ് ഇതിന് ചിലര്‍ ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: