കൊച്ചി: ജില്ലയില്‍ ഇന്നലെ ആശ്വാസദിനം. ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥയായ 49 വയസുള്ള എറണാകുളം സ്വദേശിനി രോഗമുക്തയായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി.
തൃശൂര്‍ ജില്ലക്കാരനായ ഒരാള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ജൂണ്‍ 1 ലെ അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള തൃശൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ജില്ലയിലെ ആശുപത്രികളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് 49 പേരാണ് ചികിത്സയിലുള്ളത്. കളമശേരി മെഡിക്കല്‍ കോളേജ് 44, സ്വകാര്യ ആശുപതി -1, ഐഎന്‍എച്ച്എസ് സഞ്ജീവനി -4. ഇന്നലെ 938 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 532 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10,349. ഇതില്‍ 9,156 പേര് വീടുകളിലും 477 പേര് കൊറോണ കെയര്‍ സെന്ററുകളിലും 716 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 20 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജില്‍ എട്ടും സ്വകാര്യ ആശുപത്രികളില്‍ 12 പേരെയും ഇന്നലെ പ്രവേശിപ്പിച്ചു. 20 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 104 ആണ്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 56, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-8, കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2, ഐഎന്‍എച്ച്എസ് സഞ്ജീവനി- 4, സ്വകാര്യ ആശുപത്രികള്‍ – 34. ഇന്നലെ 122 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് 165 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇനി 239 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: