കടമ്പഴിപ്പുറം: പാളമല വനവാസി കോളനിയിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുങ്ങി. അധ്യയനവര്‍ഷമാരംഭിച്ചതും, ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമില്ലാത്തതും, കോളനിയിലെ ദുരവസ്ഥ സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് 32 ഇഞ്ചിന്റെ ടിവി ലഭ്യമാക്കിയത്.
പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാളമലവനവാസി കോളനിയില്‍ 10 വിദ്യാര്‍ഥികളാണ് ഉള്ളത്. കൂടാതെ വൈദ്യുതി കണക്ഷന് വിഛേദിക്കപ്പെട്ട എല്ലാ വീടുകളിലെയും തകരാറുകള്‍ പരിഹരിച്ചു. ഒന്‍പത് വീടുകള്‍ക്ക് 33 ബള്‍ബുകള്‍ ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബും സൗജന്യമായി നല്കി.
കോളനിയില്‍ നിര്‍മിച്ച സാംസ്ക്കാരിക നിലയത്തില്‍ സജ്ജീകരിച്ച ടിവിയുടെ സ്വിച്ച് ഓണ്‍ ഒറ്റപ്പാലം എംഎല്‍എ പി.ഉണ്ണി നിര്‍വ്വഹിച്ചു. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അംബുജാക്ഷി അധ്യക്ഷയായി. മെമ്പര്‍മാരായ കെ. ശാന്തകുമാരി, ഉഷാ നാരായണന്, കെ. പ്രീത, കെ. രാമകൃഷ്ണന്, കെ. വിനോദ് കുമാര്‍,കെ. കാര്ത്തികേയന്, എം. അജയ്കുമാര്‍, എന്‍. ദിലീപ്, അധ്യാപകരായ കെ.വിജയ കേശവന്, സി. സനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: