തൃശൂര്‍ : വിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലം മാറ്റം അട്ടിമറിക്കുന്നതായി പരാതി. പൊതുവിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരീയല്‍ ജീവനക്കാരുടെ സ്ഥലം മാറ്റം ഓണ്‍ലൈനായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാഫ് യൂണിയന്.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നാല് മാസത്തിനകം ഡാറ്റാബാങ്ക് തയ്യാറാക്കി അനന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ കാലപരിധി അവസാനിച്ചിട്ടും നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനെതിരെ സംഘടന കോടതിയലക്ഷ്യകേസ് ജനുവരിയില്‍ ഫയല്‍ചെയ്യുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് 2020 ജനുവരി മുതല്‍ സ്ഥലം മാറ്റങ്ങള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധമായ തുടര്‍ നടപടികള്‍ വളരെ മന്ദഗതിയിലാണ് ഡയറക്ടറേറ്റില്‍ നടക്കുന്നത്. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് തുറന്ന് പ്രവര്‍ത്തിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്രാന്‍സ്ഫര്‍ പോയിട്ട് സോഫ്റ്റ് വെയര്പോലും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: