കണ്ണൂർ: ആഗോളമഹാമാരിയുടെ ഈ കാലം നരേന്ദ്ര മോദി സർക്കാർ ഭാരതത്തെ നയിക്കുകയും അതിജീവിക്കുകയും ചെയ്യുമെന്ന് കണ്ണൂരിൽ ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭൻ പറഞ്ഞു.
രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ജില്ലാ തല ഗൃഹസമ്പർക്കവും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കത്ത് വിതരണ ഉത്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ദേശീയ നിർവ്വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.സദാ നന്ദൻ മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് , ജില്ലാ സെക്രട്ടറി പി. സെലീന, അർച്ചന വണ്ടി ചാൽ, സംസ്ഥാന കൗൺസിൽ അംഗം ശ്രീകുമാർ , ഒ.ബി.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ് കുമാർ , ബി.ജെ.പി. കണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ.രതീഷ് , കണ്ണൂർ മണ്ഡലം സെക്രട്ടറി മാരായ കെ.പി. ലത്തീഷ് , ബാബു ഒതയോത്ത് എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: