ബെംഗളൂരു: മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ മൂന്നാഴ്ച ക്വാറന്റെീനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏഴു ദിവസം സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈനും അതിനു ശേഷം 14 ദിവസം വീടുകളില്‍ ക്വാറന്റൈനുമാണ് നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നാണെന്നുള്ള വസ്തുത കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ആരോഗ്യ കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ നിന്നും വരുന്ന ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍, 60 വയസിനു മുകളില്‍ പ്രായമായവര്‍, ഗുരുതരമായ മറ്റു അസുഖങ്ങളുള്ളവര്‍, കുടുംബങ്ങളില്‍ മരണം സംഭവിച്ചവര്‍ തുടങ്ങിയവരെ പ്രത്യേക കേസുകളായി പരിഗണിച്ച് ഇവര്‍ക്ക് ഇളവുകള്‍ നല്‍കും.
അതേപോലെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി പോയി മടങ്ങി എത്തുന്നവര്‍ക്കും വ്യവസ്ഥയില്‍ നേരിയ ഇളവുകള്‍ ലഭിക്കും. എന്നാല്‍ അയാള്‍ വ്യാവസായിക ആവശ്യത്തിന് പോയതാണെന്ന് തെളിവ് ഹാജരാക്കണം.
അയാള്‍ ബുക്ക് ചെയ്ത് വിമാന/ട്രെയിന്‍ ടിക്കറ്റ് ഈ വ്യക്തി എത്തിച്ചേര്‍ന്നത് മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ഉള്ളതായിരിക്കണം. സംസ്ഥാനത്ത് ആരെയെങ്കിലും കാണാന്‍ വരുന്ന വ്യവസായി ആണെങ്കില്‍ കണേണ്ട ആളുടെ വിശദ വിവരങ്ങള്‍ നല്‍കണം. ഇതോടൊപ്പം രണ്ടു ദിവസങ്ങള്‍ക്കുള്ളിലുള്ള ഇയാളുടെ കൊറോണ നെഗറ്റീവ് റിപ്പോര്‍ട്ടും അധികൃതര്‍ക്ക് മുന്‍പാകെ ഹാജരാക്കണം.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയിലില്ലെങ്കില്‍ ഇയാള്‍ രണ്ടു ദിവസത്തേക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് പോകണം. ഇതിനു ശേഷം സ്വന്തം ചെലവില്‍ കൊറോണ പരിശോധന നടത്തണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്വാറന്റൈനില്‍ നിന്നു പോകാന്‍ അനുവദിക്കുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: