കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് പുറത്തായ നഗരത്തിലെ 859 കുട്ടികള്‍ക്ക് പഴയ ടിവിയുണ്ടോ എന്ന് തേടുകയാണ് കോഴിക്കോട് കോര്പറേഷന്. പഠനം തുടങ്ങി നാലാം ദിവസം ആകുമ്പോഴാണ് 859 കുട്ടികള്‍ പഠനത്തിന് പുറത്തായത് കോര്പ്പറേഷന് തിരിച്ചറിയുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 7000 കുട്ടികള്‍ ഓണ്‍ലെന്‍ ക്ലാസുകള്‍ക്ക് പുറത്താണ്.
സ്വന്തമായി ടിവിയോ സ്മാര്‍ട്ട്ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അയല്പക്ക പഠനകേന്ദ്രം ഒരുക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പൊതുജനങ്ങളില്‍ നിന്ന് പഴയ ടിവി ശേഖരിക്കാന്‍ കോര്പറേഷന് ഇറങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും ചെറിയ റിപ്പയറുകളോടുകൂടി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ടിവിയുള്ളവര്‍ ടാഗോര്‍ സെന്ററിനറി ഹാളില്‍ എത്തിക്കാനാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് ഭക്ഷണം നല്കാന് അടക്കം ലക്ഷങ്ങള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ സംഘടി പ്പിച്ചെന്ന് അവകാശപ്പെട്ടവരാണ് പാവപ്പെട്ട കുട്ടികള്‍ക്കായി പഴയ ടിവി തേടി ഇറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: