പാരീസ്: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രൂപം കൊണ്ട വംശീയവെറിക്കെതിരായ പോരാട്ടത്തില്‍ കായിക താരങ്ങളും. പ്രമുഖരായ ഫുട്ബോള്‍, ക്രിക്കറ്റ്, ടെന്നീസ് താരങ്ങളൊക്കെ വംശീയാക്ഷേപത്തിനെതിരെ ശബ്ദമുയര്‍ത്തി.
വംശീയാധിക്ഷേപം അവസാനിക്കാന്‍ ഉടനെ നടപടി സ്വീകരിക്കണമെന്ന് മുന്‍ ആഴ്സണല്‍ താരവും ഫ്രഞ്ച് സ്ട്രൈക്കറുമായ തിയറി ഹെന്റി ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഇതിന് മാറ്റമുണ്ടാകണമെന്ന് തിയറി ഹെന്റി ട്വിറ്ററില്‍ കുറിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയും മാര്‍ക്കസ് റാഷ്ഫോര്‍ഡും സാമൂഹ്യ മാധ്യമങ്ങളിലുടെ തങ്ങളുടെ ദേഷ്യം പ്രകടിപ്പിച്ചു. വംശീയതയുടെ പേരിലുള്ള അതിക്രമങ്ങള്‍ ഇനി സഹിക്കാവില്ലെന്ന്്
പോഗ്ബ ട്വിറ്ററില്‍ കുറിച്ചു. കറുത്ത വര്‍ഗക്കാരന്റെ ജീവിതവും സംസ്കാരവുമൊക്കെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് മാര്‍കസ് റാഷ്ഫോര്‍ഡ് ട്വീറ്റ് ചെയ്തു.
ലിവര്‍പൂള്‍ താരങ്ങള്‍ പരിശീലനത്തിന് മുമ്പ് ആന്‍ഫീല്‍ഡ് ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് വംശീയവെറിക്കെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ബുന്ദസ്ലിഗ താരങ്ങളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ജാദോണ്‍ സാഞ്ചോ, ഹകിമി, ഷാല്‍ക്കെയുടെ വെസ്റ്റ്ണ് മക്കെന്നി എന്നിവരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിശബ്ദത വിശ്വാസവഞ്ചനയാകുന്ന ഒരു കാലം വരുമെന്ന് ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇത് നിങ്ങള്ക്ക്് സംഭവിക്കാത്തതിനാല്‍ അത് സംഭവിക്കില്ലെന്ന് അര്ത്ഥമില്ലെന്ന്് ഒസാക്ക ട്വീറ്റ് ചെയ്തു. ജപ്പാനില്‍ ജനിച്ച ഒസാക്കയുടെ പിതാവ് ഹെയ്തിയനും അമ്മ ജാപ്പനീസുകാരിയുമാണ്.
നിങ്ങളില്‍ നിശബ്ദരായിരിക്കുന്നവരെ ഞാന്‍ കാണുന്നു. നിങ്ങളില്‍ ചിലര്‍ വലിയ താരങ്ങളാണ് എന്നിട്ടും നിങ്ങള്‍ അനീതിക്കെതിരെ നിശബ്ദത പാലിക്കുകയാണെന്ന്് ഫോര്‍മുല ഒന്നിലെ ആദ്യ കറുത്തവര്‍ഗക്കാരനായ ലൂയിസ് ഹാമില്ട്ടണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വംശീയത വിഷമാണ്. അക്രമമോ നിശ്ബ്ദതയോ കൊണ്ട് അതിനെ നേരിടാനാകില്ല. ഐക്യവും ശക്തമായ നടപടിയും കൊണ്ടേ അതിനെ നേരിടാനാകൂയെന്ന് എഫ് ഒന്ന്് ഡ്രൈവറായ ഡാനിയല്‍ റിസിയാര്ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഫുട്ബോള്‍ താരങ്ങള്‍ക്ക് പുറമെ ക്രിക്കറ്റ് താരങ്ങളും വംശീയാധിക്ഷേപത്തിന് വിധേയരാകാറുണ്ടെന്ന്് വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല് പറഞ്ഞു. വംശീയതക്കെതിരായ പോരാട്ടത്തില്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും ക്രിക്കറ്റ് ബോര്‍ഡുകളും പിന്തുണയ്ക്കണമെന്ന് വിന്‍ഡീസ് താരം ഡാരന്‍ സമി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: