കുണ്ടറ: ലോക്ഡൗണില്‍ പലരും വീട്ടിലിരിപ്പായതിലൂടെ ഉപജീവന മാര്‍ഗമായി കാലിവളര്‍ത്തല്‍ ആരംഭിച്ചവര്‍ക്ക് ഇടിത്തീയായി കാലിത്തീറ്റ വര്‍ധന. കോവിഡ് കാലത്തും അല്ലാതെയും വീട്ടിലിരുന്നു ചെയ്യാവുന്ന തൊഴിലാണ് കന്നുകാലി വളര്‍ത്തല്‍. സര്‍ക്കാരും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇതിനായി സാമ്പത്തികസഹായങ്ങള്‍ നല്കാന് തുടങ്ങിയതോടെ പലരും ഈ മേഖലയോട് താല്പര്യം കാട്ടിത്തുടങ്ങി. ഇതോടെ കറവപ്പശുക്കള്‍ക്ക് നാട്ടില്‍ വിലയും ആവശ്യക്കാരും കൂടി.
അതേസമയം കാലിത്തീറ്റയ്ക്ക് വില കൂടിയത് ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കാലിത്തീറ്റയ്ക്ക് മില്‍മ നല്‍കിയിരുന്ന 200 രൂപ സബ്സിഡിയുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. ലോക്ഡൗണില്‍ ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കാനാണ് മില്‍മ കാലിത്തീറ്റയ്ക്ക് 200 രൂപ സബ്സിഡി നല്‍കിയത്. സബ്സിഡി കാലാവധി മെയ് 15 വരെയായിരുന്നു. ഒരുചാക്ക് കാലിത്തീറ്റ 1240 രൂപയ്ക്കായിരുന്നു നേരത്തേ വിറ്റിരുന്നത്. സബ്സിഡി ഏര്‍പ്പെടുത്തിയതോടെ 1040 രൂപയ്ക്ക് കര്‍ഷകര്‍ക്ക് തീറ്റ ലഭിച്ചിരുന്നു. പല സംഘങ്ങളും കമ്മീഷന് ഒഴിവാക്കി 1020 രൂപയ്ക്കായിരുന്നു വില്പന. എന്നാല്‍ ഇപ്പോള്‍ 40 രൂപ കുറയുമ്പോള്‍ 1200 രൂപയ്ക്ക് വാങ്ങേï സ്ഥിതിയിലാണ് കര്‍ഷകര്‍.
ഓരോ ക്ഷീരസംഘവും മില്‍മയ്ക്ക് നല്കുന്ന പാലിനനുസരിച്ചാണ് സബ്സിഡി നല്‍കേണ്ട കാലിത്തീറ്റ ചാക്കുകളുടെ എണ്ണം നിശ്ചയിച്ചത്. ലോക്ഡൗണില്‍ പിണ്ണാക്ക്, തവിട്, ചോളപ്പൊടി തുടങ്ങിയവയുടെ വിലയിലും വര്‍ധനയുണ്ടായി. പിണ്ണാക്കിന് അഞ്ചുരൂപയുടെ വര്‍ധനയുണ്ടായി. 47 രൂപയ്ക്കാണ് ചില്ലറ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്. ക്ഷീരസംഘങ്ങള്‍ സ്വകാര്യ ഏജന്‍സികളില്‍നിന്നടക്കം പിണ്ണാക്ക് വാങ്ങിയിരുന്നു.
മൊത്തമാര്‍ക്കറ്റുകളില്‍ നിന്നും പിണ്ണാക്ക് വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്ക്ക് കാരണം. ചോളപ്പൊടിക്ക് നേരിയ വര്‍ധനയുണ്ടായി. 25 കിലോ ചാക്കില്‍ അഞ്ചുരൂപ വര്‍ധിച്ചു. 600 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. വൈക്കോല്‍വരവ് നിലച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പച്ചപ്പുല്ല് ലഭിക്കാത്ത വേനല്‍ക്കാലത്ത് വൈക്കോലായിരുന്നു കാലികള്‍ക്ക് പ്രധാനമായും നല്‍കിയിരുന്നത്. വിലവര്‍ധനയ്ക്കനുസരിച്ച് കര്‍ഷകര്‍ കാലിത്തീറ്റ വാങ്ങല്‍ കുറച്ചതോടെ പാലുത്പാദനത്തിലും കുറവ് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: