തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ തലസ്ഥാന ജില്ലയും ശുചീകരണ യജ്ഞങ്ങളില്‍ പങ്കാളിയായി. ശുചീകരണ ദിനത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും അണിചേര്‍ന്നു. മഴക്കാല രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്തത്.
മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തികളാണ് പല ഇടങ്ങളിലും നടന്നത്. വാര്‍ഡുതല സമിതിയുടെയും യുവജന കൂട്ടായ്മകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. ഡെങ്കി, ചിക്കന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയുകയാണ് പ്രധാനലക്ഷ്യം. ജനകീയ പങ്കാളിത്തതോടെയുള്ള സമൂഹ ശുചീകരണത്തിന് പകരം സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തിലെ ശുചീകരണം പലയിടത്തും സ്വകാര്യമായി. ആര്‍എസ്എസ് നെട്ടയം ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നെട്ടയം ജംഗ്ഷനും നെട്ടയം മാര്‍ക്കറ്റും ശുചീകരിച്ചു. നെട്ടയം മാര്‍ക്കറ്റില്‍ അണുനശീകരണ പ്രവര്‍ത്തനവും നടത്തി. ആര്‍എസ്എസ് നഗര്‍ കാര്യവാഹ് അഭിലാഷ്, സഹകാര്യവാഹ് അരുണ്‍, അയ്യപ്പന്, കണ്ണന് എന്നിവര്‍ നേതൃത്വം നല്കി. പ്രാന്തസേവാ യജ്ഞത്തിന്റെ ഭാഗമായി മാറനല്ലൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍ ശ്രീസരസ്വതി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശുചീകരിച്ചു.
തിരുമല കുന്നപുഴ റിവര്‍വ്യൂ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസരശുചീകരണ യജ്ഞം തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ക്യാമ്പസിന് സമീപം പൊതുസ്ഥലം വൃത്തിയാക്കിക്കൊണ്ടാണ് നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ കെ. ശ്രീകുമാര്‍ തുടക്കമിട്ടത്.ബിഎംഎസ് ശ്രീകണ്ഠേശ്വരം, ശംഖുംമുഖം ഉപമേഖലകളുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രി, വലിയതുറ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ ശുചീകരണം നടന്നു. വലിയതുറ സ്പെഷ്യാലിറ്റി ആശുപത്രിയിയില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് പുറമെ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ സോണി തോമസിന്റെ നേതൃത്വത്തില്‍ ആശുപത്രി വികസന സമിതിയംഗങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മധു, വഞ്ചിയൂര്‍ മേഖലാ സെക്രട്ടറി ശക്തി കുമാര്‍ എന്നിവ ഫോര്‍ട്ട് ആശുപത്രിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.ബിഎംഎസ് കാരോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാറാടി മേഖലയില്‍ ശുചീകരണം നടത്തി. മേഖലാ സെക്രട്ടറി പി.ജി. അനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭാരവാഹികളായ മാറാടി എ. പ്രേംകുമാര്‍, വെള്ളറാല്‍ ആര്. സുനില്‍കുമാര്‍, ചെങ്കവിള ഹരിഹരന്, അയിര കെ. ബിജുകുമാര്‍, എറിച്ചെല്ലൂര്‍ പി. മണികണ്ഠന് എന്നിവര്‍ നേതൃത്വം വഹിച്ചു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയി ശുചീകരണ യജ്ഞം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷും മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്തും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനകര്‍മം നടത്തി. നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി. നായര്‍, ഷിബുരാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, പെരുമ്പഴുതൂര്‍ ഷിബു, മനോജ്, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള എന്‍ജിഒ സംഘ് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മറ്റി നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നടത്തിയ ശുചീകരണ പരിപാടി ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര്. ശ്രീകുമാരന്‍, ജില്ലാ പ്രസിഡന്റ് പ്രദീപ് പുള്ളിത്തല, ട്രഷറര്‍ രതീഷ്, ഷിജിഗോവിന്ദ്, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു. യുവമോര്‍ച്ച പെരുംമ്പഴുതൂര്‍ മേഖലാ കമ്മറ്റി ശുചീകരണയജ്ഞം നടത്തി. മാമ്പഴക്കര യൂണിറ്റിന്റെ ശുചീകരണ യജ്ഞം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മാരായമുട്ടം സജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത്ത്ലാല്‍, ശ്രീലാല്‍, വിമല്‍, മോഹനന്, രാജീകൃഷ്ണ, ശിവകുമാര്‍, അജയന്, അനൂപ്, ദിലീപ്, രഞ്ജിത്ത്, ലാല്‍കൃഷ്ണ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. രാവിലെ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജീവനക്കാരും പങ്കെടുത്തു. ഡിപ്പോ പരിസരം വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ കെ.വി. ജയപ്രകാശ്, ഉഷാ രാജേഷ്, മുരളി, ഗിരീഷ്കുമാര്‍, സുരേഷ്കുമാര്‍, വിശ്വംഭരന്, ആനന്ദ്, ഹരിപ്രസാദ്, ഉണ്ണികൃഷ്ണന് നായര്‍, മനോജ് എന്നിവര്‍ നേതൃത്വം നല്കി. മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പരിസര ശുചീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, ആരോഗ്യ ലഘുലേഖകളുടെ വിതരണം എന്നിവ സംഘടിപ്പിച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അധ്യക്ഷനായി, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ഗിരി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ശ്രീകണ്ഠന്, എ.കെ. ദിനേശ്, ഗ്രന്ഥശാല സെക്രട്ടറി എസ്. രതീഷ്കുമാര്‍, വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടന്, എ. വിജയകുമാരന്‍ നായര്‍, എ. സന്തോഷ്കുമാര്‍, ജ്യോതിഷ് വി., എസ്.പി. സുജിത്ത്, എസ്.എല്‍. ആദര്‍ശ്, അരുണ്യ ബി., അനുരാഗ് എ.ബി., അഭിഷേക് എ., കെ.രാജേന്ദ്രന്, സ്റ്റാന്‍ലി, ജീവന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: