കേരളത്തില്‍ കൂടെക്കൂടെയുണ്ടാകുന്ന പ്രളയം, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയവ വലിയ കെട്ടിടങ്ങളില്‍ കൂട്ടംകൂടിയുള്ള പരമ്പരാഗത പഠനപ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കുന്നു. കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളിലേക്ക് വന്ന് പഠനോപകരണങ്ങളും മറ്റുമുപയോഗിച്ച് പഠിക്കാന്‍ സാധ്യമാകാതെ വരുമ്പോള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍ രീതി ഉപയോഗിക്കാന്‍ കഴിയും. ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയയില്‍ ഡിജിറ്റല്‍ രീതി വ്യാപകമാക്കേണ്ടത് അനിവാര്യമാകുന്നത് ഈ സാഹചര്യത്തിലാണ്.
എങ്ങനെ?
stay at home, work from home എന്നീ അടിസ്ഥാന മന്ത്രങ്ങള്‍ തന്നെയാണ് ഡിജിറ്റല്‍ രീതിയുടെ ആധാരം. വീടുകളിലിരുന്ന് പഠിക്കണമെങ്കില്‍ വിവരങ്ങള്‍ അവരിലേക്കെത്തണം. അതിന് ആദ്യം വേണ്ടത് കുട്ടിക്ക് ചെറിയ ചെലവില്‍ സ്റ്റുഡന്റ് ടാബ് നല്‍കുകയാണ്. പാഠപുസ്തകങ്ങളെല്ലാം ഡിജിറ്റലായി ഉപയോഗിക്കാം. അധ്യാപകന് സൂം ആപ്പ് പോലുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചോ സമൂഹമാധ്യമം വഴിയോ ക്ലാസ് റൂം സജ്ജീകരിക്കാം. ടൈം ടേബിള്‍ അനുസരിച്ച് 40 മിനിറ്റുകള്‍ വീതം ഓരോ വിഷയത്തിന് നല്കിയാല് ഹാജര്‍ ഉള്‍പ്പെടെ, സംശയ നിവാരണം, നിരന്തര മൂല്യനിര്‍ണ്ണയം എന്നിവ ഇതില്‍ ചെയ്യാം.
അസൈന്മെന്റുകള് ഡിജിറ്റല്‍ ആയിത്തന്നെ തയാറാക്കാം. ഇന്ന് കേരളത്തില്‍ പൊതുവിദ്യാലയങ്ങളില്‍ കരിക്കുലം കണ്സ്ട്രക്റ്റീവാണ് ഇന്‍സ്ട്രക്റ്റീവ് അല്ല. കണ്‍സ്ട്രക്റ്റീവ് എന്നാല്‍ അറിവു നിര്‍മ്മാണ പ്രക്രിയയില്‍ അധ്യാപകന് ഒരു സഹായി മാത്രമായിരിക്കുക എന്നതാണ്. കുട്ടിതന്നെ അറിവു നിര്‍മ്മിച്ചെടുക്കണം. അവന് ആധുനികമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാം. ഈ പഠന പ്രക്രിയയ്ക്കു ക്ലാസ്സ് റൂം ഇന്സ്ട്രക്ഷനേക്കാള് ഗുണം ചെയ്യുക ഡിജിറ്റല്‍ ഉപകരണങ്ങളാണ്.
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ രീതിയിലേക്ക് പോയില്ലെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സമാന്തരമായ ഒരു അധ്യയനരീതി സാര്‍വ്വത്രികമാക്കേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റല്‍ സ്ലേറ്റ് ആയി ടാബ് ഉപയോഗിക്കാന്‍ കഴിയും അതുപോലെ സ്വന്തം കരിയറും കണ്ടെത്താന്‍ കുട്ടിക്ക് വശമുണ്ടാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി സ്റ്റുഡന്റ് ടാബുകള്‍ വിതരണം ചെയ്ത് ഈ പ്രതിസന്ധിയെ തരണം ചെയ്യണം. അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയും ശക്തമായി ഉയര്‍ന്നുവരികയും ചെയ്യും.
ജോണ്‍ ഡിറ്റോ പി.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: