പത്തനംതിട്ട: കോവിഡ്19 ഭീഷണി നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം പലകാര്യങ്ങളിലും നഷ്ടമായിരിക്കുന്നു എന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. പത്തനംതിട്ടപ്രസ്ക്ലബിന്റെ മീറ്റ്ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവണ്മെന്റ് കോവിഡ്ഭീഷണിയെനേരിടാന്നടത്തിയിട്ടുള്ളപരിശ്രമങ്ങളെ ചെറുതാക്കിക്കാണിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.
പക്ഷേ പിആര്‍ വര്ക്കിനനുസരിച്ച്ഉള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് ഗവണ്മെന്റ് നടത്തുന്നില്ല എന്നാണ് വിലയിരുത്തുന്നത്.ഇന്ത്യയില്‍ ഏറ്റവും കുറച്ച് ടെസ്റ്റുകള്‍ നടത്തുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ വളരെതാഴെയാണ് കേരളത്തിലെ പരിശോധനകളുടെ എണ്ണം. പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ടാണ് കേസുകളുടെ എണ്ണം കുറയുന്നത്.
സമ്പര്‍ക്കം എതുവഴിയാണ് ഉണ്ടായത് എന്ന് കണ്ടുപിടിക്കാന്‍ വയ്യാത്ത കേസുകളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് സാമൂഹികവ്യാപനം ഇല്ല എന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈസന്ദര്‍ഭത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മതിയായസൗകര്യം ഉണ്ടായിട്ടും പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നത് എന്താണ് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സാമൂഹികവ്യാപന സാധ്യത തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യത്തില്‍ അത് കണ്ടുപിടിക്കാനാവശ്യമായ റാന്റം ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. സംസ്ഥാനസര്‍ക്കാര്‍ ലാഘവത്തോടെ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ കഴിഞ്ഞ പ്രളയകാലത്ത് സംഭവിച്ചതുതന്നെ സംഭവിക്കു .ദുരന്തം ഇരട്ടിയാകും.
ക്വാറന്റയിന്‍ സംവിധാനങ്ങളെ സംബന്ധിച്ച് വ്യാപകമായ പരാതികളാണ് വന്നിരിക്കുന്നത്. പലയിടത്തും ക്വാറന്റയിന്‍ സെന്ററുകളില്‍ ആവശ്യമായ സൗകര്യങ്ങളില്ല. ഇന്സ്റ്റിറ്റിയൂഷന് കോറന്റയിന്‍ സെന്ററുകളില്‍ പലയിടത്തും പൊതു ശൗചാലങ്ങളാണ് ഉള്ളത്. പത്തും പതിനഞ്ചും പേര് ഒരുശൗചാലയം ഉപയോഗിക്കുന്നത് എങ്ങനെ ക്വാറന്റയിന്‍ വ്യവസ്ഥകള്‍ക്ക് നിരക്കുന്നതാകും. ക്വാറന്റയിന്‍ സെന്ററുകളെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ പോലും കൈമാറാന്‍ പലയിടത്തും ജില്ലാഭരണകുടങ്ങള്ക്ക് സാധിച്ചില്ല.
ക്വാറന്റയിന്‍ സെന്ററുകളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്പിച്ചിരിക്കുകയാണ്.എല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍. ഒരു നയാ പൈസപോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ കൊടുക്കുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവരുടെ പ്ലാന്‍ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ പണം കണ്ടെത്തണം. അവര്‍ക്ക് അത് സാധിക്കുന്നില്ല. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് ക്വാറന്റയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചിലവ് അടിയന്തിരമായി സര്‍ക്കാര്‍ അനുവദിക്കണം. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.
ക്വാറന്റയില്‍ സംവിധാനങ്ങളുടെ അപര്യാപ്തത വളരെ ശക്തമാണ്. കേന്ദസര്‍ക്കാരിന് ഏപ്രില്‍ 13ന് നുഖ്യമന്ത്രി അയച്ചകത്തില്‍ പ്രവാസികള്മടങ്ങിവന്നാല് അവര്‍ക്ക് എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് അടിവരയിട്ടുപറയുന്നു. ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റയിനാണ് ഒരുക്കിയതെന്നാണ് ആ കത്തില്‍ പറഞ്ഞിരിക്കുന്നത്.ഇപ്പോള്‍ പറയുന്നു ഹോംക്വാറന്റയിനാണ് ഉദ്ദേശിച്ചത് എന്ന്.
രണ്ടുലക്ഷം കിടക്കകള്‍ ഒരുക്കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എവിടെയാണ് ഒരുക്കിയത്. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നകാര്യത്തില് പച്ചയായ രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിണറായി വിജയന് അന്ന് കാണിച്ചത്. പ്രവാസി മലയാളികളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടുക എന്ന നീചമായ രാഷ്ട്രീയമാണ് മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ നടത്തിയത്. ഇപ്പോള്‍ പറയുന്നത് എല്ലാവരും കൂടി വന്നാല്‍ എന്തുചെയ്യുമെന്നാണ്.
എന്തേ ഈബോധ്യം പിണറായി വിജയന്അന്ന് തോന്നാഞ്ഞത്. കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് മതിയായ സൗകര്യം ഒരുക്കാന്‍ കേരള സര്‍ക്കാരിന് ആവുന്നില്ല എന്ന കുറ്റസമ്മതമാണ് പിണറായിവിജയന് നടത്തുന്നത്. പ്രവാസികളുടെ പ്രശ്നം ഒരുരാഷ്ട്രീയപ്രശ്നമായി ഉയര്‍ത്തി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ഇതരസംസ്ഥാന മലയാളികളേയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളേയും തിരിച്ചുകൊണ്ടുവരുന്നതില്‍ അവ്യക്തമായ നിലപാടാണ് മുഖ്യമന്ത്രി ഇപ്പോഴും സ്വീകരിച്ചിട്ടുള്ളത്.
സന്നദ്ധ വാളന്റിയര്‍മാര്‍ പോലീസിനെ സഹായിക്കുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. രണ്ടു ലക്ഷത്തിലധികമുള്ള സന്നദ്ധ വാളന്റിയര്‍മാരുടെ സേവനം എന്താണ്. ഇവരെ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചു. ഡിവൈഎഫ്ഐക്കാരെ പരമാവധി തിരുകി കയറ്റി. ഒരുക്വാറന്റയില് സെന്ററുകളും കേന്ദ്രീകരിച്ച് സന്നദ്ധ വാളന്റിയര്‍മാരുടെ സേവനമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് അശോകന് കുളനട അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: