ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) 6 വിക്ഷേപണ വാഹന ദൗത്യങ്ങളും ഏഴ് ഉപഗ്രഹ ദൗത്യങ്ങളുമായി 13 ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ച വര്‍ഷമാണ് 2019. ഏഴ് രാജ്യങ്ങളില്‍ നിന്നായി 50 വിദേശ ഉപഗ്രഹങ്ങള്‍ ഈ വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിച്ചു. ചാന്ദ്ര പര്യവേഷണ പദ്ധതിയായ ചന്ദ്രയാനും മനുഷ്യരെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന ഗഗന്യാന് പദ്ധതിയും വളരെ വിജയകരമായി പുരോഗമിയ്ക്കുന്നു.
• ശ്രീഹരിക്കോട്ടയില്‍ നിന്ന് ജനുവരി 24ന് മൈക്രോസാറ്റ്- ആര്, കലാംസാറ്റ്- വി2 എന്നിവ പിഎസ്എല്‍വി-സി44യിലും ഏപ്രില്‍ ഒന്നിന് എമിസാറ്റ് പിഎസ്എല്‍വി- സി45ലും, മെയ് 22ന് റിസാറ്റ് 2ബി റഡാര്‍ ചിത്ര ഭൗമ നിരീക്ഷണ ഉപഗ്രഹം പിഎസ്എല്‍വി സി46ലും, നവംബര്‍ 27ന് കാര്‍ട്ടോസാറ്റ് 3 പിഎസ്എല്‍വി സി47 മുഖേനയും, ഡിസംബര്‍ 11ന് റിസാറ്റ് 2ബിആര്‍1 റഡാര്‍ ചിത്ര ഭൗമ നിരീക്ഷണ ഉപഗ്രഹവും ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
• ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം, ജിഎസ്എല്‍വി എംകെ 3 എം1 വിക്ഷേപണം ജൂലൈ 22ന് വിജയകരമായി പൂര്‍ത്തീകരിച്ചു. നാല് ടണ്‍ ഭാരം വരുന്ന ഉപഗ്രഹം ജിയോസിംക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റി(ജിറ്റിഒ)ല്‍ എത്തിക്കാന്‍ ഈ വിക്ഷേപണ വാഹനം പര്യാപ്തമാണ്. ഈ ദൗത്യം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ വാഹനത്തെ അതിന്റെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിച്ചു.
• ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ ‘ മാഴ്സ് ഓര്‍ബിറ്റര്‍ മിഷന് (എംഒഎം)’ മാര്‍ഷ്യന്‍ ഭ്രമണപഥത്തില്‍ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചു.
• സെപ്റ്റംബറില്‍ ഇന്ത്യയുടെ ആദ്യത്തെ ബഹുതല തരംഗദൈര്‍ഘ്യ ബഹിരാകാശ നിരീക്ഷിണി അസ്ട്രോസാറ്റ് ഭ്രമണപഥത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കി. 24 രാജ്യങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 900 ഉപയോക്താക്കളാണ് അസ്ട്രോസാറ്റിന് ഉള്ളത്.
• പൂര്‍ണമായും ഇന്ത്യാ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) ബംഗളൂരില്‍ മാര്‍ച്ച് 6നു പ്രവര്‍ത്തനം തുടങ്ങി
• ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയയ്ക്കുന്ന ഗംഗന്യാന് പദ്ധതിയുടെ കേന്ദ്രമായി ഐ.എസ്.ആര്.ഒ. യ്ക്ക് കീഴില്‍ ഹ്യൂമന്‍ സ്പെയ്സ് ഫ്ളൈറ്റ് സെന്ററിന് (എച്ച്.എസ്.എഫ്.സി.) രൂപം നല്കി.
• ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ലിഥ്വിയം- ഇയോണ്‍ സാങ്കേതികവിദ്യാ കൈമാറ്റം സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന നേട്ടം.
• ബഹിരാകാശ ഗവേഷണം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗുവാഹത്തി ഐഐടിയിലും ഡല്‍ഹി ഐഐടിയിലും ബഹിരാകാശ സാങ്കേതികവിദ്യാ സെല്ലുകള്‍ തുടങ്ങി.
• സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ദേശീയ നയത്തിന്റെ മാതൃകയില്‍ ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും സംബന്ധിച്ച ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് ട്രിച്ചി എന്‍ഐടിയിലും ജലന്ധര്‍ എന്‍ഐടിയിലും ബഹിരാകാശ സാങ്കേതികവിദ്യാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
• ഫ്രഞ്ച് ഗയാനയിലെ കൗരുവില്‍ നിന്ന് ഫെബ്രുവരി 6ന് ജി സാറ്റ് 31 വാര്‍ത്താവിനിമയ ഉപഗ്രഹം ഏരിയന്‍ സ്പേസ് റോക്കറ്റില്‍ വിജയകരമായി
• ഇന്ത്യയുടെ അതിനൂതന വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-30 ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: