കൊച്ചി: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 27 കീടനാശിനി സംയുക്തങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം സ്വീകരിച്ച നടപടികള്‍ ഓള് ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) സ്വാഗതം ചെയ്തു. മെയ് 14നാണ് ഇതിനായി മന്ത്രാലയം കരട് ഉത്തരവ് പ്രസിദ്ധീകരിച്ചത്.
ആഗോളതലത്തില്‍ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് വിശ്വാസ്യത വളര്‍ത്തുന്നതിനും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ആഭ്യന്തര ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയ്ക്കും ഈ നടപടി ഏറെ സഹായിക്കുമെന്ന് ഓള് ഇന്ത്യ സ്പൈസസ് എക്സ്പോട്ടേഴ്സ് ഫോറം ചെയര്മാന് രാജീവ് പലീച പറഞ്ഞു.
കരട് ഉത്തരവില്‍ ഉള്‍പ്പെടാത്തതും കയറ്റുമതിയെ സാരമായി ബാധിക്കുന്നതുമായ 24 അപകടകരമായ കീടനാശിനികളുടെ പട്ടിക കൂടി നിരോധനത്തിനായി ഓള് ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം കൃഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഹ്രസ്വകാല നേട്ടങ്ങള്‍ ഒഴിവാക്കി സുസ്ഥിര കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശരിയായ പരിശോധനകളും ഔദ്യോഗിക മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തദ്ദേശീയമായ ജൈവ കീടനാശിനികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: