പാലക്കാട്: ജില്ലയില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. മലമ്പുഴ സ്വദേശിനി(45)യും ഇതില്‍ ഉള്‍പ്പെടും. 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അമ്മയാണ്.
കഞ്ചിക്കോട് ഹോട്ടലില്‍ ജോലി ചെയ്യുന്ന് ആസാം സ്വദേശി (28), ചെന്നൈയില്‍ നിന്നെത്തി 23ന് രോഗം സ്ഥിരീകരിച്ചയാളുടെ കൂടെ യാത്രചെയ്ത മുണ്ടൂര്‍ സ്വദേശി (47), ഹൈദരാബാദില്‍ നിന്നെത്തിയ കടമ്പഴിപ്പുറം (34), ചെന്നൈയില്‍ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി (38), ലണ്ടനില്‍ നിന്നെത്തിയ അമ്പലപ്പാറ സ്വദേശി (30), ബെംഗ്ലുരുവില്‍ നിന്ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശി (29) ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ ജില്ലയില്‍ കൊറോണ ബാധിച്ച് ഒരു മലപ്പുറം സ്വദേശി, ഒരു ഇടുക്കി സ്വദേശിനി, രണ്ട് തൃശ്ശൂര്‍ സ്വദേശികള്‍, ഒരു പൊന്നാനി സ്വദേശി, ഒരു ആസാം സ്വദേശി ഉള്‍പ്പെടെ 89 പേരാണ് ചികിത്സയിലുള്ളത്.
നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: