ബെംഗളൂരു: പരസ്യമായി തുമ്മി ബോധപൂര്‍വം കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത സോഫ്റ്റ്വെയര് എന്‍ജിനീയര്‍ മുജീബ് മുഹമ്മദ് (25)ന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.
മുജീബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കേസ് ഡയറിയിലാണ് മുജീബിന്റെ തിവ്രവാദ ബന്ധത്തിന്റെ തെളിവുകള്‍ സമര്‍പ്പിച്ചത്.
കേസ്ഡയറി പരിശോധിച്ച ജസ്റ്റിസ് കെ.എസ്. മുഡഗല്‍ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു. മൗലികാവകാശത്തെക്കാള്‍ ഇന്ത്യയുടെ പരമാധികാരം, സാഹോദര്യം, സമഗ്രത എന്നിവയ്ക്കാണ് മുന്‍ഗണനയെന്ന് ജസ്റ്റിസ് പരാമര്‍ശിച്ചു.
മുജീബിനെതിരെയുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥന് പോലും അന്വേഷണത്തില്‍ പങ്കെടുത്തതായി കോടതി നിരീക്ഷിച്ചു.
ബഹ്റൈനിലും കുവൈറ്റിലും നേരത്തെ മുജീബ് താമസിച്ചിരുന്നതായും ഈ കാലയളവില്‍ തീവ്രമതപ്രസംഗങ്ങളും ദേശവിരുദ്ധ ആശയങ്ങളും ഇയാളെ സ്വാധീനിച്ചതായും തീവ ഇസ്ലാമിക് വിവരങ്ങള്‍ക്കു വേണ്ടി മുജീബ് ഒരു പാകിസ്ഥാന് വാട്സ് ആപ്പ് നമ്പര്‍ പോലും പങ്കുവച്ചതായും പോലീസ് കോടതിയിയെ ധരിപ്പിച്ചു. അതിനാല്‍ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതു പരിഗണിച്ച കോടതി എഫ്ഐആറില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങള്‍ മാത്രമാണോ ഉള്ളതെന്ന് അറിവായിട്ടില്ലെന്നും അതിനാല്‍ ജാമ്യം നല്കാന് കഴിയില്ലെന്നും ചൂണ്ടികാട്ടി.
കേസ് ഡയറിക്കൊപ്പം പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പ്രതിക്ക് വിവിധ ബാങ്കുകളിലായി ആറു അക്കൗണ്ടുകള്‍ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. ഇതും ജസ്റ്റിസ് ജാമ്യാപേക്ഷ പരിഗണിക്കവെ പരാമര്‍ശിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ മുജീബിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. നല്ല വിദ്യാഭ്യാസവും നല്ല ജോലിയുമുണ്ടായിരുന്നെങ്കിലും വിരോധം, വിദ്വേഷം, ശത്രൂത എന്നിവയ്ക്ക് കാരണമാകുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. കൊറോണ പകര്‍ച്ച വ്യാധി മൂലം ലോകം മുഴുവന്‍ ആശങ്കയിലാകുമ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും ജസ്റ്റിസ് മുഡഗല്‍ നിരീക്ഷിച്ചു.
ജാമ്യം ലഭിക്കുന്നതായി മുജീബിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മുജീബിന്റെ അഭിഭാഷകരന്‍ ഒരു സ്വകാര്യ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
എന്നാല്‍ മുജീബിന്റെ മാനസിക നില പരിശോധിക്കാന്‍ നിംഹാന്‍സിലേക്ക് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്) പരിശോധനയ്ക്ക് അയക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മുജീബിന്റെ അഭിഭാഷകരന്‍ ഈ അവകാശവാദം പിന്‍വലിച്ചു.
ഇന്‍ഫോസിസിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്തിരുന്ന മുജീബ് മുഹമ്മദ് മാര്‍ച്ച് 27നാണ് കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ‘നമുക്ക് കൈകോര്‍ക്കാം പുറത്തുപോയി പരസ്യമായി വായതുറന്ന് തുമ്മാം വൈറസ് പടര്‍ത്താം’ എന്ന സന്ദേശമാണ് ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
വിവാദമായതോടെ സിറ്റി ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റു ചെയ്തു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്‍ഫോസിസ് ഇയാളെ പിരിച്ചു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: