കണ്ണൂർ:ആദ്ധ്യാത്മിക മേഖലയില്‍ ഭാരതമാകെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മാചാര്യന്മാരുടെ സംഘടനയായ ഭാരതീയ ആധ്യാത്മക പരിഷത്തിന്റെ പ്രവർത്തങ്ങൾക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു. ശാന്തി മന്ത്രങ്ങൾ മുഴക്കി കൊണ്ടാണ്. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
മാറിയ ജീവിതശൈലിയെ ആദ്ധ്യാത്മിക നവീകരണം വഴി മാറ്റിയെടുത്ത് സര്‍വ്വരുടെയും യോഗക്ഷേമം ഉറപ്പുവരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. കേരളത്തിലും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ധര്‍മ്മ പ്രചരണത്തിന് പ്രഭാഷകന്മാരെ സന്നദ്ധരാക്കാന്‍ പരിഷത്ത് വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. ജനതയെ സാംസ്കാരികവും ധാര്‍മ്മികവുമായ പൈതൃകവുമായി സംയോജിപ്പിച്ച് ഗുണപരമായി വളര്‍ത്തിയെടുക്കുവാന്‍ രാജ്യവ്യാപകമായി സാംസ്കാരിക ഉത്സവങ്ങളും, സനാതന ധര്‍മ്മപഠന ക്ലാസുകളും സംഘടിപ്പിക്കും.
ലോക്ഡൗണ്‍ ആയതിനാല്‍ ഓണ്‍ലൈനില്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ നാമകരണം നടത്തി. ഡോ. കെ. അരവിന്ദാക്ഷന് (തൃശൂര്‍), കെ.എന്‍ രാധാകൃഷ്ണന് (കണ്ണൂര്‍), എസ്. നാരായണസ്വാമി (കൊല്ലം), പി.എന്‍ സതീഷ് (ഡല്‍ഹി), വാമനന് നമ്പൂതിരി (കൊട്ടാരക്കര), സതീഷ് (ആലപ്പുഴ), പ്രവീണ്‍ പനോന്നേരി (കണ്ണൂര്‍), ഹരിവാര്യര്‍ (ബാംഗ്ലൂര്‍), ജയാമണി (തിരുവനന്തപുരം), കെ.പി രാമചന്ദ്രന് (കോഴിക്കോട്), തച്ചപ്പള്ളി ശശിധരന് (തിരുവനന്തപുരം), ഹരികൃഷ്ണന് നമ്പൂതിരി ആലച്ചേരി, ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാന്നൂര്‍, ഷജിത്ത് നടുവില്‍ പ്രസംഗിച്ചു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: