പാനൂര്‍: പന്ന്യന്നൂര്‍ ചന്ദ്രന്റെ 25-ാം ബലിദാന ദിനമായ ഇന്നലെ പന്ന്യന്നൂരിലെ സ്മൃതി കുടീരത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ. രാഗേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, ജില്ലാ സെക്രട്ടറിമാരായ കെ.കെ. കുഞ്ഞിക്കണ്ണന്, വി.പി. സുരേന്ദ്രന്, ജില്ലാ വൈസ് പ്രസിഡണ്ട് സി.പി. സംഗീത, മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിന്‍ലാല്‍, ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് ടി. രാജശേഖരന്, ജില്ലാ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍.പി. ശ്രീജേഷ്, കൊല്ലംപറ്റ പ്രേമന് തുടങ്ങിയവര്‍ സംബന്ധിച്ചു. 1996 മെയ് 25ന് ഭാര്യയോടൊന്നിച്ച് ബൈക്കില്‍ സഞ്ചരിക്കവേ സിപിഎം സംഘം പന്ന്യന്നൂര്‍ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പാനൂര്‍ ടൗണില്‍ നടന്ന അനുസ്മരണപരിപാടി പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഷിജിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബസ് സ്റ്റാന്റില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് വി.കെ. സ്മിന്‍തേഷ് അനുസ്മരണ പ്രഭാഷണം നടത്തി. എം. രത്നാകരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം കെ.കെ. ധനഞ്ജയന് പ്രസംഗിച്ചു.
ബിജെപി കടമ്പൂര് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണപരിപാടിയില്‍ കര്‍ഷകമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ആര്. ഷംജിത്ത് അനുസ്മരണഭാഷണം നടത്തി. ബിഎംഎസ് ഹെവി വെഹിക്കിള്‍ ജില്ലാ ട്രഷര്‍ ബിനീഷ് കാടാച്ചിറ, കെ. സുനോജ് ആനപ്പാലം, പി.കെ. സുധേഷ് മാവിലായി, ശ്രീജേഷ് നെല്ലിയോട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നായാട്ടുപാറയില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടന്നു. ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജന് പുതുക്കുടി, ജനറല്‍ സെക്രട്ടറി കെ. നാരായണന്, മണ്ഡലം സെക്രട്ടറി സജു കിളിയങ്ങാട്, ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. ചെന്താമരാക്ഷന് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: