ന്യൂദല്‍ഹി: കേരളത്തിലേക്ക് പുറപ്പെടാന്‍ തയാറെടുക്കുന്ന ട്രെയിനുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ട് മുടക്കുന്നതിനെതിരെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഇന്നലെ മുംബൈയില്‍ നിന്നും ഗുജറാത്തില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സര്‍ക്കാര്‍ അന്തിമ നിമിഷത്തില്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തൂടന്നാണ് രൂക്ഷവിമര്‍ശനവുമായി റെയില്‍വേ മന്ത്രി രംഗത്തെത്തിയത്.
സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ന്യൂസ് 18ന്റെ ഹിന്ദി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു റെയില്‍വേ മന്ത്രിയുടെ പിണറായി സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
കേരളം എതിര്‍ത്തതോടെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ കഴിഞ്ഞ ദിവസം അവസാന നിമിഷം റദ്ദാക്കിയിരുന്നു.. ഇന്നലെ വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്. നിലവിലെ കേന്ദ്രനിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ കേരളത്തിന്റെ അനുമതി വേണം. എന്നാല്‍ യാത്രക്കാരുമായി വരേണ്ട എന്നാണ് കേരളം നിലപാട് എടുത്തത്.
മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ശ്രമവും പിണറായി സര്‍ക്കാര്‍ തടഞ്ഞിരുന്നു. രാജ്കോട്ടില്‍ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് കേരളം ഇടപെട്ട് തടഞ്ഞത്. ക്വാറന്റീന് സൗകര്യങ്ങളടക്കം ഒരുക്കുന്നതില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കേരളം ട്രെയിന്‍ യാത്രക്കുള്ള അനുമതി നിഷേധിച്ചത്. ഇതോടെ റൂമുകള്‍ അടക്കം ഒഴിഞ്ഞ് റെയില്‍വേ സ്റ്റേഷനുകളിലെത്തിയ മൂവായിരത്തിലധികം പേരാണ് ദുരിതത്തിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: